റിയാദ് സൗദിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള സൈറ്റുകൾ തുറക്കാനും ആപ്പുകൾ ഉപയോഗിക്കാനും നിങ്ങളുടെ മൊബൈലിൽ വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്തോളൂ. ഇല്ലെങ്കിൽ, പിടിക്കപ്പെടുന്നവർക്കായി കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ ആയേക്കാം ശിക്ഷ.
പൊലീസോ മറ്റ് അധികാരപ്പെട്ടവരൊ ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ ഒട്ടും വൈകാതെ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതർ. സൗദിയിലെ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സിഐടിസി) ആണ് രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും എതിരായിട്ടുള്ളതും രാജ്യസുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത്.
സൗദിയിൽ വാട്സ്ആപ്പിലെ ഓഡിയോ വിഡിയോ കാളിങിന് നിരോധനമുണ്ട്. അത് മറികടക്കാൻ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലുമുള്ള പലതരം വിപിഎൻ ഇൻസ്റ്റാൾ ചെയ്താണ് പ്രവാസികളടക്കം പലരും വിഡിയോ ഓഡിയോ കോൾ സൗകര്യം ഉപയോഗിക്കുന്നത്. വിപിഎൻ മുഖാന്തിരം നിരോധിക്കപ്പെട്ട വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കാൻ കഴിയും എന്ന സൗകര്യമുള്ളതാണ് നിയമചട്ടങ്ങളെയും ശിക്ഷയെക്കുറിച്ചും മതിയായ തിരിച്ചറിവില്ലാതെ മിക്കവർക്കും സ്വന്തം ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരകമാകുന്നത്. ഇൻസ്റ്റാൾ ചെയ്ത് മൊബൈലിൽ മറച്ചുവെച്ചാലും പരിശോധനയിൽ പോലീസിന് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനാവുമെന്ന് ഓർക്കേണ്ടതുമുണ്ട്. പരിശോധനയിൽ നിരോധിക്കപ്പെട്ട ഏതേലും വെബ്സൈറ്റ് തുറന്നതായി തെളിയുന്ന പക്ഷം സൗദി ആന്റി സൈബർ കുറ്റകൃത്യ നിയമം ചട്ടം മൂന്ന് അനുസരിച്ച് അഞ്ച് ലക്ഷം റിയാൽ പിഴശിക്ഷ ലഭിക്കും.
Comments are closed.