വാ​ഹ​ന പീ​രി​യോ​ഡി​ക്ക​ൽ സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക്ക് ​മൊ​ബൈ​ൽ സേ​വ​നം

റി​യാ​ദ്​: സൗ​ദി​യി​ൽ വാ​ഹ​ന പീ​രി​യോ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക്ക് (ഫ​ഹ്​​സ്​ ദൗ​രി)​ മൊ​ബൈ​ൽ സേ​വ​നം ആ​രം​ഭി​ച്ചു. വാ​ഹ​ന ആ​നു​കാ​ലി​ക സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ദി സ്​​റ്റാ​ൻ​ഡേ​ർ​ഡ്​​സ്, മെ​ട്രോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ ഈ ​സേ​വ​നം ആ​രം​ഭി​ച്ച​ത്.

16 മൊ​ബൈ​ൽ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​തി​ന​കം ലൈ​സ​ൻ​സ് ന​ൽ​കി. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ള്ള ഉ​ട​മ​ക​ൾ​ക്ക്​ വാ​ഹ​ന സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​സേ​വ​നം പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കാ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​​ അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു.

നി​ശ്ചി​ത പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​ത് മാ​റ്റാ​നും സാ​ധി​ക്കു​ന്ന​താ​ണി​ത്.

Comments are closed.