മലപ്പുറം : സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അതിഥികളായി ഉംറ നിർവഹിക്കാനുള്ള സംഘത്തിലേക്ക് ഇത്തവണ കേരളത്തിൽ നിന്നു 2 പേർ. എസ്‌സിഇആർടി റിസർച്ച് ഓഫിസറും കേരള സിലബസ് പാഠപുസ്തകങ്ങളുടെ അറബിക്, ഉറുദു വിഭാഗം അക്കാദമിക കോഓർഡിനേറ്ററുമായ ഡോ.എ.സഫീറുദ്ദീൻ, കെഎൻഎം സംസ്ഥാന സെക്രട്ടറിയും എടവണ്ണ ജാമിഅ നദ്‌വിയ്യ ട്രസ്റ്റ് ബോർഡ് സെക്രട്ടറിയുമായ എം.ടി.അബ്ദുസ്സമദ് സുല്ലമിക്കുമാണ് ക്ഷണം ലഭിച്ചത്. സഫീറുദ്ദീൻ തിരുവനന്തപുരം സ്വദേശിയും അബ്ദുസ്സമദ് സുല്ലമി മലപ്പുറം കീഴുപറമ്പ് സ്വദേശിയുമാണ്.
കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ മരണം: ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യക്കാരന് 20 വർഷം തടവ് ശിക്ഷ
സൗദിയിലെ ഇസ്‌ലാമിക മന്ത്രാലയത്തിനു കീഴിൽ സംഘടിപ്പിക്കുന്ന യാത്രയിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലേറെപ്പേർക്കാണ് ക്ഷണം. ഇന്ത്യയിൽ നിന്ന് അൻപതോളം പേരുണ്ട്. മാർച്ച് 5ന് ഡൽഹിയിലെ സൗദി എംബസിയിൽ ഇവർക്ക് യാത്രയയപ്പുണ്ടാകും. ഡൽഹിയിൽ നിന്ന് 6നാണ് യാത്ര പുറപ്പെടുക. സൗദിയിൽ അവിടത്തെ മന്ത്രാലയത്തിലെ ഉന്നതർ അതിഥികളെ സ്വീകരിക്കും. 10 ദിവസത്തെ മക്ക, മദീന സന്ദർനങ്ങൾക്കു ശേഷം 17ന് മടങ്ങും.
Comments are closed.