യാത്രക്കാരുടെ ശ്രദ്ധക്ക്; നിബന്ധനകളും പിഴ, നഷ്ടപരിഹാര നിരക്കുകളും പരിഷ്കരിച്ചു

ജിദ്ദ: സൗദിയിൽ പൊതുഗതാഗതം ഉപയോ ഗിക്കുന്നവരുടെ അവകാശങ്ങളും നിബന്ധന കളും അതിന്റെ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാ രവും വിശദീകരിക്കുന്ന പട്ടിക പുറത്തിറക്കി. മന്ത്രിസഭ തീരുമാനത്തിൻ്റെ അടിസ്ഥാനത്തി ൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് (ഉമ്മുൽ ഖുറാ) വെള്ളിയാഴ്‌ചയാണ് ഇത് പ്രസിദ്ധീക രിച്ചത്. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തും.രാജ്യത്തെ അംഗീകൃത ഗതാഗത സംവിധാ നം ഉപയോഗിക്കുന്നവരെല്ലാം ഈ വ്യവസ്ഥ കൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം അവ നിയമലംഘനങ്ങളായി കണ ക്കാക്കും. യാത്രക്കാർക്കുള്ള നിബന്ധനക ളും ഇന്റർസിറ്റി (നഗരങ്ങൾക്കിടയിൽ) ബസ്, ഇൻട്രാസിറ്റി (നഗരത്തിനുള്ളിൽ) ബസ്, ഇന്റ ർസിറ്റി റെയിൽവേ, ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർക്ക് അതത് വിഭാഗങ്ങൾ തിരിച്ചുമുള്ള നിബന്ധനകളും അതുമായി ബന്ധപ്പെട്ട ലംഘനങ്ങളും പിഴകളുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പാതുനിബന്ധനകളും പിഴകളും

 

ദുർഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രക്കിടെ കേടായേക്കാവുന്ന ഭക്ഷ ണസാധനങ്ങളും ഒപ്പം കരുതിയാൽ 200 റിയാൽ പിഴ

 

ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ടി ക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ

 

ഇന്റർസിറ്റിയിൽ 13 വയസ്സ് വരെ യും ഇൻട്രാസിറ്റിയിൽ എട്ട് വയസ്സ് വ രെയുമുള്ള കുട്ടികൾക്ക് തനിച്ച് യാത്ര ചെയ്യാൻ അനുമതിയില്ല

 

വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അവക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിച്ചില്ലെങ്കിൽ യാത്രക്ക് അനുമതി യില്ല

 

• യാത്രക്കിടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമ്പോൾ കാണിക്കാതിരു ന്നാൽ യാത്ര വിലക്കി പൊലീസിന് കൈമാറും

 

പ്രാർഥനമുറികളിലോ അനുവദനീ യമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാൽ 200 റിയാൽ പിഴ

 

• പരിശോധന സമയത്ത് ടിക്കറ്റ് കാ ണിക്കാതിരുന്നാൽ 200 റിയാൽ

 

• സ്പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അതിന് അർഹരല്ലെങ്കിൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ

 

വാഹനത്തിൽ അനുവദനീയമായ തിനേക്കാൾ വലുപ്പമുള്ള ലഗേജുകളാ ണെങ്കിൽ യാത്ര അനുവദിക്കില്ല

 

ലഗേജുകൾ അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ വെച്ചില്ലെങ്കിൽ 100 റിയാ ൽ പിഴ

 

• സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല

 

• വാഹനത്തിന് കേടുവരുത്തുന്നത് ഗുരുതര നിയമലംഘനമായി കണക്കാ ക്കി 500 റിയാൽ പിഴ

 

• ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ

ഇൻ്റർസിറ്റി ബസ് നിബന്ധനകളും പിഴക ളും

 

നിശ്ചിത വാതിലുകളിലൂടെയല്ലാതെ കയറുകയും ഇറങ്ങുന്നതും ഗുരുതര നിയമലംഘനമാണ്, 500 റിയാൽ പിഴ

 

യാത്രക്കിടെ ഡ്രൈവറുടെ ശ്രദ്ധ തി രിച്ചാൽ 200 റിയാൽ പിഴ

 

• ബസിലെ നിരോധിത ഭാഗങ്ങളിൽ പ്രവേശിച്ചാൽ 200 റിയാൽ പിഴ

 

• സഹയാത്രികർക്കോ ബസ് ജീവന ക്കാർക്കോ അസൗകര്യം ഉണ്ടാക്കിയാ ൽ 200 റിയാൽ പിഴ

 

• സീറ്റിലിരിക്കാതെ നിന്ന് യാത്ര ചെ യ്താൽ 100 റിയാൽ പിഴ

 

വാതിലുകൾ അടക്കുകയും സഹ യാത്രികർക്ക് സഞ്ചരിക്കാൻ മതിയായ ഇടം അനുവദിക്കാതിരിക്കുകയും ചെ യാൽ 100 റിയാൽ പിഴ

 

ബസിലോ നിരോധനമുള്ള മറ്റിടങ്ങ ളിലോ വെച്ച് പുകവലിച്ചാൽ 200 റിയാ ൽ പിഴ

 

ബസിന്റെ വിൻഡോയുടെയും വാ തിലിന്റെയും ഭാഗങ്ങൾ അടർത്തിയെടു ക്കുകയോ കേടുവരുത്തുകയോ പുറത്ത് തൂക്കിയിടുകയോ ചെയ്താൽ 300 റിയാൽ പിഴ

 

സീറ്റുകളിൽ കാലുകൾ വെച്ച് യാത്ര ചെയ്താൽ 200 റിയാൽ പിഴ

 

• ബസ് നിറയെ യാത്രക്കാരുണ്ടെന്നു പറഞ്ഞിട്ടും കേൾക്കാതെ കയറാൻ ശ്ര മിച്ചാൽ 100 റിയാൽ പിഴ

 

• കുട്ടികളുടെ സ്ട്രോളറുകൾ, വീൽ ചെയറുകൾ, വൈകല്യമുള്ളവർക്കുള്ള ട്രാവലിങ് എയ്ഡുകൾ എന്നിവയല്ലാ ത്ത മടക്കാൻ കഴിയാത്ത ചക്രങ്ങളുള്ള ഉപകരണങ്ങൾ ബസിൽ കയറ്റിയാൽ 200 റിയാൽ പിഴ

 

നിരോധിത വസ്തുക്കൾ കൈവശം വെക്കരുത്

 

ആയുധങ്ങൾ, സ്ഫോടകവസ്തു ക്കൾ പോലുള്ളവ കൈയിൽ കരുതരുത്.

യാത്രക്കാർക്കുള്ള നഷ്ടപരിഹാരം

 

ബാഗേജുകൾക്ക് ഭാഗികമായോ അ ല്ലാതെയോ കേടുപാട് ഉണ്ടാവുകയോ നഷ്ടപ്പെടുകയോ ചെയ്‌താൽ കിലോ ഗ്രാമിന് 75 റിയാൽ വീതം നഷ്ടപരിഹാ രം ലഭിക്കും.

 

മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർ ഘ്യമുള്ള ഇന്റർസിറ്റി ബസിൻ്റെ സർവി സ് റദ്ദാക്കുകയോ പുറപ്പെടാൻ 60 മിനി റ്റിൽ കൂടുതൽ വൈകുകയോ ചെയ്താ ൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകണം.

 

. ബസ് ട്രിപ്പ് മുടങ്ങുകയോ രണ്ട് മ ണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് അനുയോ ജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടു ക്കാം. ഒന്നുകിൽ യാത്ര തുടരാം, അല്ലെ ങ്കിൽ അധിക ചെലവില്ലാതെ ഇതര ലൈനുകൾ തിരഞ്ഞെടുത്ത് റൂട്ട് വീ ണ്ടും പ്ലാൻ ചെയ്യാം. ഇതല്ലാതെ യാത്ര ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റിൻ്റെ മുഴു വൻ വിലയും തിരികെ നൽകണം.

Comments are closed.