തായിഫ് : തായിഫ് ന്യൂ എയർപോർട്ട് റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്സ് ജനറൽ അതോറിറ്റി അറിയിച്ചു. പതിനാലു കിലോമീറ്റർ നീളമുള്ള റോഡിൽ ഇരു ദിശകളിലും മൂന്നു ട്രാക്കുകൾ വീതമുണ്ട്. പുതിയ എയർപോർട്ടിനെയും ചരിത്രപ്രാധാന്യമുള്ള ഉക്കാദ് മാർക്കറ്റിനെയും പുതിയ റോഡ് ബന്ധിപ്പിക്കുന്നു. പ്രശസ്തമായ ഉക്കാദ് മാർക്കറ്റിലേക്കുള്ള സന്ദർശകരുടെയും ടൂറിസ്റ്റുകളുടെയും യാത്ര പുതിയ റോഡ് എളുപ്പമാക്കും. റിയാദ്, തായിഫ് റോഡിനെയും തായിഫ് ന്യൂ എയർപോർട്ടിനെയും പുതിയ റോഡ് ബന്ധിപ്പിക്കുന്നു.
ഉക്കാദ് മാർക്കറ്റ് പ്രദേശത്തേക്ക് പോകുന്നവരുടെ സൗകര്യത്തിന് മേൽപാലത്തിൽ ഇന്റർസെക്ഷനും താഴെഭാഗത്ത് അടിപ്പാതയുമുണ്ട്. തായിഫിൽ സാമ്പത്തിക, ടൂറിസം വളർച്ചക്കും, ഗുണനിലവാരത്തിനും സുരക്ഷക്കും ഊന്നൽ നൽകുന്ന റോഡ് മേഖലയുമായി ബന്ധപ്പെട്ട തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനും പുതിയ റോഡ് സഹായിക്കുമെന്ന് റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു.
Comments are closed.