സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ക​രാ​റാ​യി; ആദ്യഘട്ടത്തിൽ റിയാദിലെ 12 ഇടങ്ങളിൽ

റി​യാ​ദ്​: ആ​ദ്യ​ഘ​ട്ട​ത്തി​ൽ റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ 12 ഇ​ട​ങ്ങ​ളി​ൽ​ സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു.ആ​കെ 1,64,000 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള ക​രാ​ർ ന​ട​പ​ടി​ക​ളാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന്​​ അ​റ​ബ് ഇ​ൻ​റ​ർ​നെ​റ്റ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ ‘സൊ​ല്യൂ​ഷ​ൻ​സ്’ അ​റി​യി​ച്ചു.

സ്​​മാ​ർ​ട്ട് പ​ബ്ലി​ക് പാ​ർ​ക്കി​ങ്​ ലോ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ റെ​മാ​റ്റ് ക​മ്പ​നി​യാ​ണ്​ നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ക​രാ​ർ റി​യാ​ദ് ഡെ​വ​ല​പ്‌​മെൻറ്​ ക​മ്പ​നി​യു​മാ​യി ഒ​പ്പി​ട്ടു.ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഡി​ജി​റ്റ​ൽ ആ​പ്പു​ക​ളു​മാ​ണ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. അ​തും ക​രാ​റി​ലു​ൾ​പ്പെ​ടു​ന്നു.

സ്​​മാ​ർ​ട്ട് പ​ബ്ലി​ക് പാ​ർ​ക്കി​ങ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ റി​യാ​ദ്​ ന​ഗ​ര​ത്തി​ന്​ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് ‘സൊ​ല്യൂ​ഷ​ൻ​സ്’ വി​ശ​ദീ​ക​രി​ച്ചു. പൊ​തു​നി​ര​ത്തു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങു​ക​ൾ​ ഒ​ഴി​വാ​ക്കു​ക, ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ക, തി​ര​ക്ക് കു​റ​ക്കു​ക, ന​ഗ​ര​ഭം​ഗി മെ​ച്ച​പ്പെ​ടു​ത്തു​ക, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ക, ന​ഗ​ര​വാ​സി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്നി​വ​യാ​ണ്​ ആ ​നേ​ട്ട​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്​.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ, സ്​​മാ​ർ​ട്ട് സെ​ൻ​സ​റു​ക​ൾ, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ്മാ​ർ​ട്ട് പ​ബ്ലി​ക് പാ​ർ​ക്കി​ങ്​ ലോ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക. റി​യാ​ദ് ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പു​തി​യ പാ​ർ​ക്കി​ങ്​ സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​മാ​ണെ​ന്നും ‘സൊ​ല്യൂ​ഷ​ൻ​സ്​’ പ​റ​ഞ്ഞു.

Comments are closed.