സുരക്ഷാസേനയിൽ 165 വനിതകൾ പരിശീലനം പൂർത്തിയാക്കി

റി​യാ​ദ്​: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പ്രി​സ​ൺ​സി​​െൻറ കീ​ഴി​ൽ 165 വ​നി​താ ഭ​ട​ന്മാ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റി​െൻറ നാ​ലാ​മ​ത് ബേ​സി​ക് ഇ​ൻ​ഡി​വിജൽ കോ​ഴ്സാ​ണ് ഈ ​വ​നി​താ സൈ​നി​ക​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​വ​രു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മാ​ജി​ദ് അ​ൽ ദു​വൈ​സി​െൻറ നേ​തൃ​ത്വ​ത്തി​ൻ ന​ട​ന്നു.

ച​ട​ങ്ങി​ൽ വ​നി​താ സൈ​നി​ക​രു​ടെ സൈ​നി​ക പ​രേ​ഡും വി​വി​ധ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളും സൈ​നി​ക വൈ​ദ​ഗ്ധ്യ​വും പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ദ​ർ​ശ​നം അ​വ​രു​ടെ ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​െൻറ പ്ര​ക​ട​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല, സേ​വ​ന​ത്തി​നു​ള്ള അ​വ​രു​ടെ സ​ന്ന​ദ്ധ​ത​യു​ടെ ആ​ഘോ​ഷം കൂ​ടി​യാ​യാ​ണെ​ന്നും ഫീ​ൽ​ഡ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും സൈ​ദ്ധാ​ന്തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും നേ​ടി​യ ഫ​ല​ങ്ങ​ളി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മേ​ജ​ർ ജ​ന​റ​ൽ അ​ൽ ദു​വൈ​സ് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ മ​ത​ത്തെ​യും രാ​ജാ​വി​നെ​യും രാ​ജ്യ​ത്തെ​യും വ്യ​ത്യ​സ്ത​ത​യോ​ടും സ​മ​ർ​പ്പ​ണ​ത്തോ​ടും കൂ​ടി സേ​വി​ക്കാ​നു​ള്ള ഈ ​സൈ​നി​ക​രു​ടെ സ​ന്ന​ദ്ധ​ത അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ദേ​ശീ​യ സു​ര​ക്ഷ​യു​ടെ​യും പ്ര​തി​രോ​ധ​ത്തി​െൻറ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെവ​ർ​ധി​ച്ചു​വ​രു​ന്ന പ​ങ്ക് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സൈ​നി​ക മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പു​രോ​ഗ​തി​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​സം​ഭ​വ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.അ​ടു​ത്ത​കാ​ല​ത്താ​യി വി​വി​ധ വി​ഭാ​ഗം സു​ര​ക്ഷാ സേ​ന​ക​ളി​ൽ ഭ​ട​ന്മാ​ർ മു​ത​ൽ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ വ​രെ​യു​ള്ള ത​സ്തി​ക​ളി​ൽ സൗ​ദി വ​നി​ത​ക​ളെ ധാ​രാ​ള​മാ​യി നി​യ​മി​ക്കു​ന്നു​ണ്ട്. പ്ര​തി​രോ​ധ​രം​ഗ​ത്ത് ഇ​ന്ന് പെ​ൺ​ക​രു​ത്ത് അ​തി​െൻറ സ്ഥാ​നം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. വി​വി​ധ വി​ഭാ​ഗം സു​ര​ക്ഷാ സേ​ന​ക​ളി​ൽ ചേ​രാ​ൻ സൗ​ദി യു​വ​തി​ക​ൾ വ​ലി​യ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് മു​ന്നോ​ട്ട് വ​രു​ന്ന​ത്.

Comments are closed.