മാലിന്യ പുനഃചംക്രമണം 95 ശതമാനത്തിലെത്തിക്കും  

  • ജിദ്ദ സൗദിയിൽ മാലിന്യ പുനഃചംക്രമണം 95 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് വേസ്റ്റ് മാനേജ്‌മെന്റ് മേഖല വികസിപ്പിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് പദ്ധതി. മാലിന്യ പുനഃചംക്രമണം മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 120 ബില്യൺ റിയാൽ സംഭാവന ചെയ്യും. പ്രതിവർഷം 10 കോടി ടൺ മാലിന്യം പുനഃചംക്രമണം ചെയ്യുന്നതിലൂടെ സുസ്ഥിരത കൈവരിക്കാനും സാധിക്കും. വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി ഒരു ലക്ഷത്തിലേറെ സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും പദ്ധതി സഹായിക്കും.
  • വിവിധ പദ്ധതികളിലൂടെയും തന്ത്രങ്ങളിലൂടെയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ശ്രമിക്കുന്നത്. ദേശീയ പരിസ്ഥിതി തന്ത്രത്തിൽ 65 ലേറെ സംരംഭങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പദ്ധതികളിൽ 5,500 കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങൾ നടത്തും.
  • നിലവിൽ സൗദിയിൽ വേസ്റ്റ് മാനേജ്‌മെന്റ് മേഖലയിൽ മൂന്നു മുതൽ നാലു ശതമാനം വരെ മാലിന്യങ്ങളാണ് പുനഃചംക്രമണം ചെയ്യുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ മാലിന്യ പുനഃചംക്രമണ അനുപാതമാണിത്. ഇത് 95 ശതമാനമായി ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Comments are closed.