സൗദിയില്‍ ട്രാക്ക് മാറുമ്പോള്‍ കൂട്ടിയിടി; നിര്‍ദേശങ്ങളും പിഴയും ഓര്‍മിപ്പിച്ച് അധികൃതര്‍  

റിയാദ്: സൗദി അറേബ്യയില്‍ ട്രാക്ക് മാറ്റുന്നതിന് മുമ്പ് സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കാത്തതിനുള്ള പിഴ ശിക്ഷയെ കുറിച്ച് ഓര്‍മിപ്പിച്ച് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ട്രാക്ക് മാറുന്നതിന് മുമ്പ് ടേണ്‍ സിഗ്‌നലോ ഇന്‍ഡിക്കേറ്ററോ ഉപയോഗിക്കാത്തതിന് ചുമത്തുന്ന പിഴക്കു പുറമെ, റെഡ് സിഗ്‌നലില്‍ വലത്തോട്ട് തിരിയുന്നതിനുള്ള വ്യവസ്ഥകളും ട്രാഫിക് അധികൃതര്‍ വിശദീകരിച്ചു.

ടേണിംഗ് സിഗ്‌നല്‍ ഉപയോഗിക്കാതെ ട്രാക്ക് മാറ്റുന്നത് ഗതാഗത ലംഘനമാണെന്നും 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണ് പിഴയെന്നും  ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്  അറിയിച്ചു.

ട്രാക്ക് മാറുന്നതിന് മുമ്പ് ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കുന്നത് കൂട്ടിയിടി സാധ്യത ഒഴിവാക്കുകയും ട്രാഫിക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു.

റെഡ് സിഗ്‌നലില്‍ വലത്തോട്ട് തിരിയുന്നതിനുള്ള നിയമങ്ങള്‍:

1. വലത്തോട്ട് തിരിയുന്നതിന് മുമ്പ് ജംഗ്ഷന്‍ ശ്രദ്ധിച്ചും എതിര്‍ദിശയില്‍   വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയും നിങ്ങളുടെ വാഹനം നിര്‍ത്തണം.

3. സര്‍വീസ് റോഡ് ഇല്ലാത്ത പ്രധാന റോഡാണെങ്കില്‍ തിരിയുന്നതിന് മുമ്പ് നിങ്ങള്‍     വലത് ലെയിനില്‍ തന്നെ നില്‍ക്കണം.

4. മെയിന്‍ റോഡും സര്‍വീസ് റോഡും ഉണ്ടെങ്കില്‍ സര്‍വീസ് റോഡില്‍ തിരിഞ്ഞ്     വലത് ലെയിനില്‍ നില്‍ക്കണം.

5. വലത്തേക്ക് തിരിയരുത് എന്ന് നിര്‍ദേശിക്കുന്ന  അടയാളമുള്ളപ്പോള്‍ വലത്തോട്ട് തിരിയാന്‍ പാടില്ല. ഇത് പാലിക്കാതിരിക്കുന്നത് സിഗ്‌നല്‍ ലംഘനമായി  കണക്കാക്കും.

ഉപയോക്താവിന്റെ ചോദ്യത്തിന്  മറുപടിയായാണ്  ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഈ വിശദീകരണം നല്‍കിയത്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് വലത്തോട്ട് തിരിഞ്ഞപ്പോള്‍ സാഹിര്‍ ക്യാമറ ചിത്രമെടുത്തുവെന്നായിരുന്നു പരാതി.

 

 

Comments are closed.