സവിശേഷതകളുമായി സൗദിയിൽ നുസുക് ബിസിനസ് പ്ലാറ്റ്ഫോമിന് തുടക്കം

റിയാദ് : തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെനിലവാരം ഉയർത്താനും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ സംരംഭകരെയും എമർജിംഗ് കമ്പനികളെയും പങ്കാളികളാക്കാനും ശ്രമിച്ച് ബിസിനസ് മേഖലയെ ലക്ഷ്യമിട്ടുള്ള നുസുക് ബിസിനസ് പ്ലാറ്റ്ഫോം രണ്ടാമത് ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഉദ്ഘാടനം ചെയ്തു. തീർഥാടകരുടെ യാത്രയുടെ സമഗ്രമായ കവറേജ് ഉറപ്പാക്കാനും സ്വകാര്യ മേഖലാ നിക്ഷേപത്തിന് അവസരമൊരുക്കാനും ഡിജിറ്റൽ പരിവർത്തന നിലവാരം ഉയർത്താനുമാണ് നുസുക് ബിസിനസ്പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.

മന്ത്രാലയത്തിന്റെ അംഗീകൃത സേവന ദാതാക്കളുടെ വിശ്വസനീയമായ ശൃംഖലക്കുള്ളിൽ ഹജ്, ഉംറ തീർഥാടകർക്ക് മുഴുവൻ സേവനങ്ങളും ഉൽപന്നങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ഉന്നമിടുന്നത്. നുസുക് പ്ലാറ്റ്ഫോം വഴി തീർഥാടകർക്ക് നേരിട്ട് സേവനങ്ങൾ നൽകാൻ ബിസിനസ് മേഖലയെ പ്രാപ്തമാക്കൽ, പിന്തുണ നൽകൽ, ശാക്തീകരിക്കൽ, ഹജ്, ഉംറ തീർഥാടകർക്ക് സേവനം നൽകുന്ന വകുപ്പുകളുമായുള്ള സംയോജനം തുടങ്ങി നിരവധി സവിശേഷതകൾ നുസുക് ബിസിനസ് പ്ലാറ്റ്ഫോം ബിസിനസ് മേഖലക്ക് നൽകും.

ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും പട്ടിക തയാറാക്കാനും തീർഥാടകർക്ക് ഉൽപന്നങ്ങൾ വിൽക്കാനും ബിസിനസ് മേഖലക്ക് അവസരമൊരുക്കൽ അടക്കം ഒരുകൂട്ടം സമഗ്ര പോംവഴികൾ നുസുക് ബിസിനസ് പ്ലാറ്റ്ഫോം നൽകും.

Comments are closed.