റിയാദ്: കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെൻറ് പാർക്ക് നിർമിക്കാൻ സൗദി അറേബ്യക്ക് പദ്ധതി. സാഹസിക വിനോദ സഞ്ചാരം ലക്ഷ്യമാക്കിയാണ് ‘ദി റിഗ്’ എന്നപേരില്‍ ആഗോള സഹാസിക കേന്ദ്രം സ്ഥാപിക്കുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ മുതൽമുടക്കിൽ ഓയില്‍ പാർക്ക് ഡവലപ്പ്‌മെൻറ് കമ്പനിയാണ്ണ് പാർക്ക് നിർമിക്കുന്നത്. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാട്ടർ തീം അമ്യൂസ്മെൻറ് പാർക്കിെൻറ മാതൃകയിൽ സാഹസിക കേളികൾക്കായി കടലിലെ എണ്ണ ഖനന സംവിധാനമായ റിഗിെൻറ രൂപത്തിൽ ഈ ഓയിൽ തീം അമ്യൂസ്മെൻറ് പാർക്ക് നിർമിക്കാനൊരുങ്ങുന്നത്.
രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി വഴി സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും. ‘ദി റിഗ്’ പാർക്കിെൻറ മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി. അറേബ്യൻ ഉൾക്കടലിൽ അൽ ജരീദ് ദ്വീപിനും അൽബരി എണ്ണപ്പാടത്തിനും സമീപമായാണ് പാർക്ക് സ്ഥാപിക്കുക. പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പത് ലക്ഷം സന്ദർശകരെ പാർക്കിലേക്ക് ആകർഷിക്കാനാവും. ഹോട്ടലുകളും റെസ്റ്റോറൻറുകളുമടങ്ങുന്ന ബൃഹത്ത് പദ്ധതിയായിരിക്കും ‘ദി റിഗ്’. അഡ്വഞ്ചർ ഗെയിമുകളും അനുഭവങ്ങളും സമ്മാനിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആഗോള കേന്ദ്രമായിരിക്കും ഈ പാർക്കെന്ന് കമ്പനി സി.ഇ.ഒ റാഇദ് ബഖ്റജി പറഞ്ഞു.
Comments are closed.