തൊഴിൽ വിസക്ക് വിരലടയാളം: പത്ത് ദിവസത്തേക്ക് മരവിപ്പിച്ചതായി മുംബൈ സൗദി കോൺസുലേറ്റ്

റിയാദ് : സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചതായി മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ ട്രാവൽ ഏജന്റുമാരെയും അറിയിച്ചു. നാളെ മുതൽ ഈ മാസം 26 വരെ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ പാസ്‌പോർട്ടുകൾ സ്വീകരിക്കും. വിരലടയാളം ആവശ്യമില്ല. എന്നാൽ 26ന് ശേഷം വിരലടയാളം നിർബന്ധമാണെന്നും കോൺസുലേറ്റ് അറിയിച്ചു. നേരത്തെ ഈ മാസം 15 മുതൽ ബയോമെട്രിക് നിർബന്ധമാണെന്നാണ് കോൺസുലേറ്റ് അറിയിച്ചിരുന്നത്. ഇതിന്നായി എല്ലാ ഏജന്റുമാരും വി.എഫ്.എസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമം ഇന്നലെ വിസ സ്റ്റാമ്പിംഗിനുള്ള പാസ്‌പോർട്ടുകൾ കോൺസുലേറ്റ് സ്വീകരിച്ചിരുന്നില്ലെന്ന് സമദ് റോയൽ ട്രാവൽസ് മാനേജർ സമദ് പറഞ്ഞു.

Comments are closed.