സൗദിയിൽ മസ്‌ജിദ് നിർമാണത്തിന് മുന്നോട്ടുവന്നത് 459 പേർ; സംഭാവന 139.3 കോടി റിയാൽ

ജിദ്ദ : രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം ചെലവിൽ മസ്‌ജിദുകൾ നിർമിക്കാനും പള്ളികൾ അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കാനും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി കഴിഞ്ഞ വർഷം 459 പേർ മുന്നോട്ടുവന്നു.

വ്യവസ്ഥകൾക്കനുസൃതമായി മസ്ജിദ് നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ഇവർ ആകെ 139.3 കോടിയിലേറെ റിയാൽ സംഭാവന ചെയ്തു.

സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സാംസ്കാരിക വ്യക്തിത്വം, സാമൂഹികബന്ധങ്ങൾ, ഇസ്ലാമിക ഐക്യം എന്നിവ ശക്തപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം സംഭാവനകളിലൂടെ സാമൂഹിക ഉത്തരവാദിത്തം പ്രചരിപ്പിക്കാനും ഉദാരമതികളുടെ ഇടപെടലുകളിൽ നിന്ന് പ്രയോജനം നേടാനുമാണ് മന്ത്രാലയ ശ്രമിക്കുന്നത്.

Comments are closed.