അഴിമതി വിരുദ്ധ പോരാട്ടത്തിന് സൗദി മലേഷ്യ ധാരണപത്രം

ജിദ്ദ : അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും മലേഷ്യയും ധാരണാപത്രം ഒപ്പുവെച്ചു. കുലാലംപൂരിൽ വെച്ച് നടന്ന ചടങ്ങിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി പ്രസിഡന്റ് മാസിൻ അൽകഹ്‌മോസും മലേഷ്യയെ പ്രതിനിധീകരിച്ച് മലേഷ്യൻ ആന്റി-കറപ്ഷൻ കമ്മീഷൻ ചീഫ് കമ്മീഷനർ ടാൻ ശ്രീ അസാം ബാകിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മലേഷ്യയിലെ സൗദി അംബാസഡർ മുസാഅദ് അൽസുലൈം ചടങ്ങിൽ സംബന്ധിച്ചു.
അതിർത്തി കടന്നുള്ള അഴിമതി കുറ്റകൃത്യങ്ങൾക്കെതിരെയുള്ള സഹകരണം വർധിപ്പിക്കാനും അഴിമതി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാനും ഇരു ഏജൻസികളുടെയും സ്ഥാപനപരമായ ശേഷി വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.

Comments are closed.