സൗദിയിൽ മൂന്നിടത്ത് തീപിടുത്തം; 13 പേരെ രക്ഷിച്ചു

തബൂക്ക് : തബൂക്കിലും തായിഫിലും ഇന്നലെയുണ്ടായ തീപിടുത്തങ്ങളില്‍ സാന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സൗദി സിവില്‍ ഡിഫന്‍സ് സേന 13 പേരുടെ ജീവന്‍ രക്ഷിച്ചു. തായിഫില്‍ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തുകയുണ്ടായത്. തബൂക്കില്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്താന്‍ സാധിച്ചു. ദമാമില്‍ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്‌നര്‍ യാഡിലുണ്ടായ തീപിടുത്തം കൂടുതല്‍ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് വാക്താവ് അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ആകാശത്തേക്കുയര്‍ന്ന  പുകച്ചുരുളകള്‍ ആളുകള്‍ക്കിടയില്‍ ഭീതിപടര്‍ത്തിയിരുന്നു.  സിവില്‍ ഡിഫന്‍സ് സേന സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Comments are closed.