ജിദ്ദ: അവിവാഹിതരായ സൗദി പൗരർക്ക് വിദേശങ്ങളിൽനിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ 24 വയസ് പൂർത്തിയായിരിക്കണമെന്ന് സൗദി ഓവർസീസ് റിക്രൂട്ടിങ് വകുപ്പായ ‘മുസാനിദ്’ അറിയിച്ചു. ഡ്രൈവർ, പാചകക്കാർ, ഗാർഡ് നർ, ആയ, മറ്റ് വീട്ടുജോലിക്കാർ തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ വിസക്കായി അപേക്ഷ നൽകണമെങ്കിൽ അവിവാഹിതരായ പുരുഷ/സ്ത്രീ അപേക്ഷകന് ഏറ്റവും കുറഞ്ഞ പ്രായപരിധി 24 വയസാണെന്ന് അധികൃതർ വ്യക്തമാക്കി.ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് മേഖലയെ നിരീക്ഷിക്കുന്നതിനും മികച്ചതാക്കുന്നതിനും മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ സംരംഭങ്ങളിലൊന്നാണ് മുസാനിദ് പ്ലാറ്റ്ഫോം. ഇതിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് ഈ നിബന്ധനയും പറയുന്നത്. 24 വയസിൽ കുറവാണെങ്കിൽ അപേക്ഷ നിരസിക്കും.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഗാർഹിക തൊഴിലാളി വിസ നേടാനുള്ള യോഗ്യത പരിശോധിക്കാമെന്ന് പ്ലാറ്റ്ഫോം വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശികൾ, ഗൾഫ് പൗരന്മാർ, പൗരൻ്റെ ഭാര്യ, പൗരൻറെ ഉമ്മ, പ്രീമിയം ഇഖാമയുള്ളവർ എന്നിവർക്ക് ഗാർഹിക തൊഴിലാളി വിസ നേടാനാകും.
Comments are closed.