141 പേർ സൗദി അഴിമതിവിരുദ്ധ അതോറിറ്റിയുടെ പിടിയിൽ

റിയാദ് : അധികാര ദുർവിനിയോ ഗം, കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിലുൾപ്പെട്ട 141 പേർ സൗദിയിൽ അറസ്‌റ്റിൽ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇവരെ പിടികൂടിയത്.

ഭരണപരമായും ക്രിമിനൽ കേസു കളിലും ആരോപണവിധേയരായ 207 പേരെ ചോദ്യം ചെയ്യുകയും അതിൽ 141 പേരെ അറസ്‌റ്റ് ചെ യ്യുകയും ചെയ്തതായി അതോറി റ്റി അറിയിച്ചു. നാഷനൽ ഗാർഡ്, ആഭ്യന്തരം, ആരോഗ്യം, നീതിന്യാ യം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവ നം, വിദ്യാഭ്യാസം എന്നീ മന്ത്രാലയ ങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് അറസ്‌റ്റ് ചെയ്യപ്പെട്ടത്. ഇവരെ കോടതിയിലേക്ക് കൈമാറുന്നതി നുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അറിയിച്ചു.

Comments are closed.