സൗദിയിൽ വായു ഗുണനിലവാര പരിശോധനക്ക് ഏകീകൃത സംവിധാനം

ജിദ്ദ: രാജ്യത്ത് നിലവിലുള്ള എല്ലാ വായു ഗു ണനിലവാര നിരീക്ഷണ സ്‌റ്റേഷനുകളെ ഒരു സംവിധാനത്തിനുകീഴിൽ ലയിപ്പിക്കുമെന്ന് സൗദി നാഷനൽ സെൻറർ ഫോർ എൻവ യോൺമെൻറൽ നെറ്റ്‌വർക്ക് ഡയറക്ടർ ജന റൽ എൻജി. ആമിർ ബാ മുനീഫ് പറഞ്ഞു. സ്റ്റേഷനുകളുടെ എണ്ണം 390ലെത്തിയിട്ടുണ്ട്. ഈ സ്റ്റേഷനുകൾ വായുവിന്റെ ഗുണ നിലവാരത്തെ ഏറ്റവും കൂടുതൽ ബാധിക്കു ന്ന ഘടകങ്ങളെ അളക്കുകയും ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യു ന്നു.സൗദിയിലെ ഇൻഡസ്ട്രിയൽ സോണുകൾ ക്കായുള്ള (മുദ്ൻ) അതോറിറ്റിക്ക് കീഴിലെ വാ യു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളെ ഞങ്ങളുടെ നിയന്ത്രണ കേന്ദ്രവുമായി ബ ന്ധിപ്പിക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവെ ച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ എയർ സ്റ്റേ ഷനുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് സഹകരിച്ച് പ്രവർത്തിക്കുന്നു. രാജ്യത്ത് നിരവധി സ്ഥാപനങ്ങൾക്ക് വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കാൻ സ്വന്തമായി ‌സ്റ്റേഷനുകളുണ്ട്. എയർ ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളുള്ള എല്ലാ ഏജൻസികളുമായും ബന്ധിപ്പിക്കാൻ നിലവിൽ പ്രവർത്തിക്കു കയാണെന്നും എൻജി. ആമിർ പറഞ്ഞു.വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ ഇൻഡസ്ട്രിയൽ അതോറിറ്റിക്ക് കീഴിൽ 15 സ്റ്റേഷനുകളുണ്ട്. ജുബൈൽ-യാംബു റോയൽ കമീഷന് കീഴിൽ 50 ‌സ്റ്റേഷനുകളും റിയാദ് സിറ്റി ഡെവലപ്മെൻറ് അതോറിറ്റിയിൽ 15 സ്റ്റേഷനുകളും നിയോമിൽ 25 സ്റ്റേഷനുകളുമാണുള്ളത്. ചില സർവകലാ ശാലകൾക്കും സ്വന്തമായി ‌സ്റ്റേഷനുകളുണ്ട്.ഈ 150 സ്റ്റേഷനുകളും നാഷനൽ സെൻററിന് കീഴിലെ 240 സ്‌റ്റേഷനുകളുമായി ബ ന്ധിപ്പിക്കും. ഇതോടെ ലിങ്ക് ചെയ്യുന്ന സ്‌റ്റേ ഷനുകളുടെ എണ്ണം 390 ആകും. ഇതിലെ വി വരങ്ങളെല്ലാം കേന്ദ്രത്തിൻ്റെ സെൻട്രൽ യൂ നിറ്റിൽ എത്തുമെന്ന് എൻജി. ആമിർ പറ ഞ്ഞു. അങ്ങനെ വായുഗുണനിലവാരം സം ബന്ധിച്ച സ്വന്തം ഡേറ്റക്കുപുറമെ മറ്റ് കേന്ദ്ര ങ്ങളുടെ വിവരങ്ങളും അറിയിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.