ഗോസിയില്‍ പിഴയില്ലാതെ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ആറു മാസത്തെ സമയപരിധി

റിയാദ് : സാമൂഹിക ഇന്‍ഷുറന്‍സ് എന്ന ഗോസിയില്‍ മാസ വരിസംഖ്യ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസത്തെ സമയപരിധി അനുവദിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. ഇന്ന് (മാര്‍ച്ച് 3) മുതല്‍ ആറു മാസത്തേക്കാണ് പിഴയില്ലാതെ ഗോസി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ അവസരം.

നിയമലംഘകരായ സ്ഥാപനങ്ങള്‍ക്ക് പദവികള്‍ ശരിയാക്കാനും തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും കടങ്ങള്‍ തീര്‍പ്പാക്കാനുമാണ് പിഴകള്‍ പൂര്‍ണമായും ഒഴിവാക്കി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

വരിസംഖ്യ അടക്കാന്‍ വൈകിയ എല്ലാ സ്ഥാപനമുടമകളും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും ഗോസി ബിസിനസ് പ്ലാറ്റ്‌ഫോം വഴി കുടിശ്ശിക പരിശോധിക്കാമെന്നും ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

വിദേശികളുടെ ശമ്പളത്തിന്റെ രണ്ട് ശതമാനവും സൗദികളുടെ ശമ്പളത്തിന്റെ ഒമ്പത് ശതമാനവുമാണ് സ്ഥാപനങ്ങള്‍ ഗോസിയില്‍ വരിസംഖ്യയായി എല്ലാ മാസവും അടക്കേണ്ടത്.

Comments are closed.