റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദിയിൽ ബയോടെക്‌നോളജിക്കായുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ചു. ദേശീയ ബയോടെക്‌നോളജി സ്ട്രാറ്റജിയുടെ സമാരംഭം അതിവേഗം വളരുന്ന മേഖലയിൽ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. 2040-ഓടെ ബയോടെക്‌നോളജിയുടെ ആഗോള കേന്ദ്രമായി രാജ്യം മാറുന്നതിനുള്ള സമഗ്രമായ റോഡ് മാപ്പിനെയാണ് ഈ തന്ത്രം പ്രതിനിധീകരിക്കുന്നത്.
ഈ മേഖലയിലെ മുൻനിര രാജ്യമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.ഭക്ഷ്യജല സുരക്ഷ കൈവരിക്കുക, സാമ്പത്തിക അവസരങ്ങൾ പരമാവധിയാക്കുക, വ്യവസായങ്ങൾ പ്രാദേശികവൽക്കരിക്കുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും. പൗരന്മാരുടെ ആരോഗ്യവും ജീവിത നിലവാരവും ഉയർത്തുന്നതിന് ബയോടെക്‌നോളജി മേഖല മികച്ച അവസരങ്ങൾ നൽകും.
ബയോടെക്‌നോളജി മേഖല രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ജീവിത നിലവാരവും ഉയർത്തുന്നതിനും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മികച്ച അവസരങ്ങൾ പ്രദാനം ചെയ്യും. പുതിയ വ്യവസായങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്ന ഗുണനിലവാരവും നിക്ഷേപങ്ങളും കൂടുതൽ സുസ്ഥിരമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യും. അതിവേഗം വളരുന്ന മേഖലകളിലൊന്നായാണ് ബയോടെക്‌നോളജിയെ കണക്കാക്കുന്നത്. ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട മേഖലകളിലെ നിക്ഷേപത്തിന് പുറമേ, ഗവേഷണം, വികസനം, നവീകരണം എന്നീ മേഖലകളിലെ ദേശീയ കേഡറുകളുടെ യോഗ്യതയ്ക്കും പരിശീലനത്തിനും പുതിയ പ്രഖ്യാപനം പിന്തുണ നൽകുന്നു.
Comments are closed.