സൗദിയിൽ എൻജിനീയറിങ്‌ മേഖലകളിൽ 25 ശതമാനം സ്വദേശിവൽകരണം നടപ്പാക്കും

ജിദ്ദ∙ സൗദിയിൽ എൻജിനീയറിങ്‌ മേഖലകളിൽ 25 ശതമാനം സ്വദേശിവൽകരണം വരുന്നു. പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിങ്‌ എൻജിനീയർ തൊഴിലുകളാണ് സൗദിവൽകരിക്കുന്നത്. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്‌ മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനീയറിങ്‌ തൊഴിലുകളിൽ അഞ്ചോ അതിലധികമോ  തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 25 ശതമാനം സൗദിവത്കരിക്കാൻ തീരുമാനിച്ചത്.

സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം പുറപ്പെടുവിച്ചത്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ത്രീകൾക്കും കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങൾക്കിടയിലാണ് തീരുമാനം.

Comments are closed.