റോഡുകൾ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങൾ പതിക്കാനും നൂതന സാങ്കേതിക വിദ്യയുമായി സൗദി

റിയാദ് റോഡുകളുടെ തകരാറുകൾ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങൾ പതിക്കാനും നൂതന മൊബൈൽ സാങ്കേതിക സംവിധാനം സൗദിയിൽ. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ രാജ്യമാകുകയാണ് സൗദി അറേബ്യ. അറ്റകുറ്റപ്പണികൾ മികവുറ്റ നിലയിൽ നടത്തുകയും റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡുകളുടെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഒപ്പം റോഡിൽ ആവശ്യമായ ട്രാഫിക് അടയാളങ്ങൾ പതിക്കാനും ഈ യന്ത്രത്തിന് കഴിയും. ഉയർന്ന റെസല്യൂഷനിലുള്ള ക്യാമറ വഴിയാണ് റോഡ്പരിശോധിക്കുക.

ലൊക്കേഷൻ നിർണയത്തിനായി ഉപകരണത്തിൽ ജിപിഎസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ ഘടിപ്പിച്ച് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ച് ആവശ്യമായ ജോലികൾ നിർവഹിക്കാൻ ഈ ഉപകരണത്തിന് കഴിയും. റോഡിൽ ആവശ്യമായ അടയാളങ്ങൾ ഇങ്ങനെ പതിക്കുകയും ചെയ്യും. റോഡ് അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറയും.

Comments are closed.