റിയാദ് : അടുത്ത റിയാദ് സീസണിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വിനോദ പദ്ധതി ആരംഭിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് പറഞ്ഞു. റിയാദ് സീസൺ കപ്പിന്റെ ഭാഗമായി സൗദി തലസ്ഥാനത്തെ കിങ്ഡം അരീനയിൽ നടന്ന സൗദി അറേബ്യയിലെ അൽ നസറും ഇന്റർ മിയാമിയും തമ്മിലുള്ള മത്സരത്തിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം.
റിയാദ് സീസണിൽ അൽ അവ്വൽ പാർക്കിന്റെ വികസനത്തിനോ കിങ്ഡം അരീനയോട് സാമ്യമുള്ള പുതിയ സ്റ്റേഡിയം നിർമിക്കുന്നതിനോ വേണ്ടി അൽ നസർ ക്ലബുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.