റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയര്‍ 2025 ആദ്യപകുതിയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഓപറേഷന്‍സ് സിഇഒ പീറ്റര്‍ ബെല്യൂ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ഷോയോടനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2025 ആദ്യപകുതിയില്‍ വാണിജ്യ സര്‍വീസ് ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സൗദി ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുളള കമ്പനിയാണ് റിയാദ് എയര്‍.
നാരോ ബോഡി വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. വൈകാതെ ഓര്‍ഡര്‍ നല്‍കും. അതിന് പ്രത്യേകസമയപരിധി നിശ്ചയിച്ചിട്ടില്ല.
നേരത്തെ ദുബൈ എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ പുറം ഭാഗത്തെ ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇലക്ട്രിക് കാറുകള്‍ക്കായി ലൂസിഡ് മോട്ടോഴ്സുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നുവെന്നും സിഇഒ ഡഗ്ലസ് അറിയിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ 787 ഇനത്തില്‍പെട്ട 72 വിമാനങ്ങള്‍ക്ക് ഓര്‍ഡല്‍ ചെയ്തിട്ടുണ്ട്. ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ 2025 രണ്ടാം പാദത്തില്‍ പ്രവര്‍ത്തന വരുമാനം കൈവരിക്കാനാകും. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മധേഷ്യന്‍ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നഗരങ്ങളുമായി റിയാദ് എയറിനെ ബന്ധിപ്പിക്കുന്നതില്‍ അതിശയിക്കാനില്ലെന്നും ഡഗ്ലസ് പറഞ്ഞു.
Comments are closed.