ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ പോ​രാ​ട്ടം റി​യാ​ദി​ൽ

റി​യാ​ദ്​: ‘ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ പോ​രാ​ട്ട​ത്തി​ന്​ റി​യാ​ദ്​ വേ​ദി​യാ​വും. ന​ട​ത്തി​പ്പു​കാ​രാ​യ ഇം​ഗ്ലീ​ഷ് ബോ​ക്സി​ങ്​ മാ​നേ​ജ​രും ക്വീ​ൻ​സ്ബെ​റി ക​മ്പ​നി ഉ​ട​മ​യു​മാ​യ ഫ്രാ​ങ്ക് വാ​റ​ൻ, ബ്രി​ട്ടീ​ഷ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബോ​ക്സി​ങ്​ ടൂ​ർ​ണ​മെൻറ്​ പ്രൊ​മോ​ട്ട​ർ എ​ഡ്ഡി ഹെ​ർ​ൺ എ​ന്നി​വ​രു​മാ​യി സൗ​ദി പൊ​തു​വി​നോ​ദ അ​തോ​റി​റ്റി സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി ചെ​യ​ർ​മാ​ൻ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ആ​ലു​ശൈ​ഖ്​ അ​റി​യി​ച്ചു. മാ​ർ​ച്ചി​ൽ ആ​ൻ​റ​ണി ജോ​ഷ്വ​യും ഫ്രാ​ൻ​സി​സ് ന​ഗ​ന്നൂ​വും ത​മ്മി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പോ​രാ​ട്ട​ത്തി​​നി​ട​യി​ൽ ന​ട​ക്കു​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ‘ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ തീ​യ​തി​യും ബോ​ക്‌​സ​ർ​മാ​രു​ടെ പ​ട്ടി​ക​യും പ്ര​ഖ്യാ​പി​ക്കും.

ബോ​ക്​​സി​ങ്​ ലോ​ക​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​മാ​ണ് കാ​യി​ക പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ ബോ​ക്‌​സ​ർ​മാ​ർ വ​രാ​നി​രി​ക്കു​ന്ന ‘ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ പോ​രാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും. ആ​വേ​ശ​ക​ര​മാ​യ ഇ​വ​ന്‍റു​ക​ൾ​ക്ക്​ ആ​തി​​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നും ആ​രാ​ധ​ക​ർ​ക്ക് അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​നോ​ദ​വും കാ​യി​ക മ​ത്സ​ര​ങ്ങ​ളും വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് റി​യാ​ദ്​ ക​ല​ണ്ട​റി​ലു​ടെ പൊ​തു​വി​നോ​ദ അ​തോ​റി​റ്റി​ ശ്ര​മി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ബോ​ക്​​സി​ങ്​ ആ​രാ​ധ​ക​ർ​ക്ക് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നു​ഭ​വം ന​ൽ​കു​ന്ന​താ​യി​രി​ക്കും സ​ഹ​ക​ര​ണ ക​രാ​റെ​ന്നും ആ​ലു​ശൈ​ഖ്​ പ​റ​ഞ്ഞു.

Comments are closed.