റിയാദ് എക്സസ്പോ 2030: വോട്ടുചെയ്ത രാജ്യങ്ങൾക്ക് നന്ദി -കിരീടാവകാശി

റിയാദ്: വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ റിയാദിന് വോട്ടുചെയ്ത രാ ജ്യങ്ങൾക്കും സൗദിക്കൊപ്പം അന്തിമ റൗണ്ടിൽ മത്സരിച്ച രണ്ടു രാജ്യങ്ങൾക്കും കിരീടാവ കാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നന്ദി അറിയിച്ചു. 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെയുള്ള കാലയളവിൽ എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് രാജ്യം നേടിയതായി ഇൻ്റർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്.വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയിക്കാനായതിൽ സൽമാൻ രാജാവിന് കിരീടാവകാശി അഭിനന്ദന സന്ദേശം അയച്ചു. ‘റിയാദ് എക്സ്പോ 2030’ ആതിഥേയത്വം വഹിക്കുന്നതിലെ സൗദിയുടെ വിജയം രാജ്യത്തോട് ലോകത്തിനുള്ള വിശ്വാസവും നേതൃശേഷിയും നിർണായക പങ്കും പ്രതിഫലിപ്പിക്കുന്നതാണെന്ന് കിരീടാവകാശി പറഞ്ഞു. ഇത് ഏറ്റവും പ്രമുഖമായ അന്തർദേശീയ ഫോറങ്ങൾ ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റും. അതിലൊന്നാണ് എക്സ്പോയെന്നും കിരീടാവകാശി പറഞ്ഞു.നവീകരണത്തിൻ്റെ ഏറ്റവും ഉയർന്ന തലങ്ങളോടെ ഈ ആഗോള ഫോറം നടത്തുന്നതി ന്റെ ചരിത്രത്തിൽ അസാധാരണവും അഭൂത പൂർവവുമായ പതിപ്പ് അവതരിപ്പിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം കിരീടാവകാശി പുതുക്കി. ഒപ്പം മനുഷ്യരാശിയുടെ ശോഭനമായ നാളെക്കായി സജീവവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്നതിന് സംഭാവന ചെയ്യുന്ന വിധത്തിലും അവസരങ്ങളിൽ മികച്ച രീതിയിൽ നിക്ഷേപിക്കുകയും ഭൂമി അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യ ത്തോടെയായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.എക്സ്പോ 2030ൻ്റെ ആതിഥേയത്വം ‘സൗദി വിഷൻ 2030’ൻ്റെ ലക്ഷ്യങ്ങളുടെയും പദ്ധതി കളുടെയും കിരീടധാരണ വർഷവുമായി ഒത്തുപോകുന്നതാണ്. അഭൂതപൂർവമായ ഈ പരിവർത്തന യാത്രയിൽനിന്ന് പഠിച്ച പാഠങ്ങൾ ലോകവുമായി പങ്കിടാനുള്ള മികച്ച അ വസരമാണ് പ്രദർശനം. 2030 എക്സ്പോയിൽ ലോകത്തെ ആശ്ലേഷിക്കാൻ റിയാദ് തയാ റാണെന്നും കിരീടാവകാശി പറഞ്ഞു.

Comments are closed.