ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന
രാജ്യാന്തര റെഡ് സീ ഫിലിം ഫെസ്റ്റിവെലിലെ
അവാർഡുകൾ പ്രഖ്യാപിച്ചു. ഇൻഷാ അല്ലാഹ്- എബോയ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മോന ഹവ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി. ദി പ്രൊഫസർ’ എന്ന ചിത്രത്തില മിന്നും പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് സാലിഹ് ബക്രിക്കാണ്. ഷോർട്ട് ഫിലിമിനുള്ള ഗോൾഡൻ യുസ്ർ അവാർഡ് സംവിധായിക ഡാലിയ നെമലേഷിൻ്റെ ‘യു റിമെർമർ’ എന്ന ചിത്രം സ്വന്തമാക്കിയപ്പോൾ ഇതേവിഭാഗത്തിലെ സിൽവർ യൂസർ അവാർഡ് സമൻ ഹൊസൈൻപൂരിന്റെയും അക്കോ
സെൻഡ്കരിമിയുടെയും ‘സ്യൂട്ട്കേസിനാണ്. ദി
പ്രൊഫസർ എന്ന ചിത്രത്തിനാണ് ജൂറി പ്രൈസ്.
അൽഉല ഫിലിം ഓഡിയൻസ് അവാർഡ് കിം
ചാങ് ഹൂണിന്റെ ‘ഹോപ്പ്ലെസ്’ എന്ന ചിത്രത്തിന് ലഭിച്ചു. അൽ-ഉല ഫിലിമിൽ നിന്നുള്ള മികച്ച സൗദി ചലച്ചിത്രത്തിനുള്ള അവാർഡ് നേടിയത് തൗഫിഖ് അൽ-സെയ്ദി സംവിധാനം ചെയ്ത ‘നൂറ’ എന്ന ചിത്രമാണ്. മികച്ച ഡോക്യുമെന്ററിക്കുള്ള അൽ
ഷാർഖ് അവാർഡ് സംവിധായകൻ കൗതർ ബെൻ ഹനിയയുടെ ‘ഡോട്ടേഴ്സ് ഓഫ് ഓൾഫ’ എന്ന ചിത്രത്തിന് ലഭിച്ചു. സിനിമാ ലോകത്തെ
പ്രതിഭകളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള
ചോപാർഡിന്റെ റൈസിംഗ് സ്റ്റാർ അവാർഡ് നൂർ
അൽ ഖദ്ര നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് കരീം ബെൻ സാലിഹ്, ജാമൽ ബെൽമാഹി എന്നിവരുടെ ‘അബോവ് ദ ഷ്റൈൻ’ എന്ന ചിത്രം സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള അവാർഡ് ‘സൺഡേ’ എന്ന ചിത്രത്തിൻ്റെ ഷുക്കിർ ഖൊലിക്കോവിനാണ്. ഫറാ നബുൾസിയുടെ ‘ദി പ്രൊഫസർ’ എന്ന ചിത്രത്തിന് ജൂറി പ്രൈസ് ലഭിച്ചു. സിൽവർ യുസ്ർ ഫീച്ചർ ഫിലിം അവാർഡ് ഇന്ത്യൻ സിനിമയായ ഡിയർ ജാസിക്ക് ലഭിച്ചു. തർസെം സിംഗ് ധന്വാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. മികച്ച ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ യുസർ അവാർഡ് നേടിയത് സരർ കാൻ സംവിധാനം ചെയ്ത ‘ഇൻ ദ ഫ്ലെയിംസ് എന്ന ചിത്രത്തിനാണ്.
Comments are closed.