ഖിദ്ദിയ നഗരപദ്ധതിക്ക് തുടക്കമിട്ട് കിരീടാവകാശി

റിയാദ്- റിയാദിൽ ആരംഭിക്കുന്ന വിനോദ, സാംസ്കാരിക, കായിക നഗരമായ ഖിദിയ നഗരപദ്ധതിക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കമിട്ടു. ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമാണ് കിരീടാവകാശി. സമീപഭാവിയിൽ ഖിദ്ദിയ നഗരം വിനോദം, കായികം, സാംസ്‌കാരിക രംഗങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രമുഖമായി മാറുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും അന്താരാഷ്ട്ര നിലയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക നഗരങ്ങളിൽ ഒന്നായി മാറാനുള്ള ശ്രമത്തിലാണ് റിയാദെന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന കിംഗ്ഡം വിഷൻ 2030 ൻ്റെ സ്തംഭങ്ങളിലൊന്നാണ് ഖിദ്ദിയ നഗരത്തിലെ നിക്ഷേപമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

വിനോദം, കായികം, സാംസ്കാരിക മേഖലകളിൽ നിരവധി ആസ്വാദ്യകരമായ അനുഭവങ്ങൾ നൽകാൻ ഖിദ്ദിയ നഗരം ലക്ഷ്യമിടുന്നു. 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 60,000 കെട്ടിടങ്ങളും 600,000ത്തിലധികം ആളുകൾക്ക് പാർപ്പിടവും 325,000ലധികം ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ നഗരം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം 135 ബില്യൺ സൗദി റിയാലിന്റെ വർധനവ് കൈവരിക്കും. ഖിദ്ദിയ നഗരം പ്രതിവർഷം 48 ദശലക്ഷം സന്ദർശകരെ സ്വീകരിക്കാൻ ലക്ഷ്യമിടുന്നു.

തലസ്ഥാനമായ റിയാദിൻ്റെ മധ്യഭാഗത്ത് നിന്ന് 40 മിനിറ്റ് അകലെ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണ് ഖിദ്ദിയ നഗരം സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്ത ലാൻഡ്മാർക്കുകളുടെയും അതുല്യമായ പാരിസ്ഥിതിക വിഭവങ്ങളുടെയും അസാധാരണമായ കാഴ്ചകളാണ് ഇതിന്റെ സവിശേഷത. ഫോർമുല 1 റേസിംഗ് ട്രാക്ക്, രണ്ട് ഗോൾഫ് കോഴ്‌സുകൾ, ഫുട്‌ബോൾ സ്പോർട്സ്

Comments are closed.