ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത 

മ​സ്ക​ത്ത്​: ന്യൂ​നമ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യൊ​ടെ​യാ​യി​രി​ക്കും മ​ഴ കോ​രിച്ചൊ​രി​യു​ക. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ക്കും.​

തെക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ, ബു​റൈ​മി, ദാ​ഹി​റ, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലുമാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. മു​സ​ന്ദം പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ൽ തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ 3.5 മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും.

ഞാ​യ​റാ​ഴ്ച മു​സ​ന്ദം, തെ​ക്ക്​-​വ​ട​ക്ക്​ ബ​ാത്തി​ന, ദാ​ഖി​ലി​യ, ബു​റൈ​മി, ദാ​ഹി​റ, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്ത്​ മു​ത​ൽ 40 മി. ​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 64 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തിലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും.

ന്യൂ​നമ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ല​ഭി​ക്കു​ക തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന്​ സി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പു ബു​ള്ള​റ്റി​ൻ ഒ​ന്നി​ൽ പ​റ​യു​ന്നു. മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി, ദാ​ഹി​റ, മ​സ്ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 30 മു​ത​ൽ 100 മി. ​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 83വ​രെ കി. ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 മു​ത​ൽ 35 മി. ​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും തീ​വ്ര​ത അ​നു​ഭ​വ​പ്പെ​ടു​ക. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ന്യൂ​ന​മ​ർ​ദം ക്ര​മേ​ണ ദു​ർ​ബ​ല​മാ​കും, ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ ​പെ​യ്​​തേ​ക്കും.

മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 64കി. ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തിൽ കാ​റ്റ്​ വീ​ശി​യേ​ക്കും. വേ​ണ്ട​ മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ദൂ​ര​ക്കാ​ഴ്ച​യും ക​ട​ലി​ന്‍റെ അ​വ​സ്ഥ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ ബു​ള്ള​റ്റി​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പി​ന്തു​ട​ര​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​​പ്പെ​ട്ടു.

Comments are closed.