‘നൂർ അൽറിയാദ്’ ഉത്സവത്തിന് തുടക്കം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന ന ഗരത്തിൽ ‘നൂർ റിയാദ്’ പ്രകാശ ഉത്സവത്തി ന് തുടക്കം. രണ്ടാം വർഷം മുമ്പാരംഭിച്ച വാർ ഷികോത്സവത്തിന്റെ മൂന്നാം പതിപ്പ് റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ ‘മ രുഭൂമിയിലെ മണലിൽ ഒരു ചന്ദ്രൻ’ ശീർഷക ത്തിലാണ് അരങ്ങേറുന്നത്.

17 ദിവസം നീളുന്ന ആഘോഷത്തിൽ 35ലധികം സൗദി കലാകാരന്മാർ ഉൾപ്പെടെ ലോകത്തെ 35ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം കലാപ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.നൂർ അൽറിയാദ് ആഘോഷത്തിൽ 120ലധികം കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കപ്പെടുന്നത്. കിങ് അബ്‌ദുല്ല ഫിനാൻഷ്യൽ സെൻറ ർ, വടക്കുപടിഞ്ഞാറൻ മേഖലയായ ദറഇയ യിലെ ജാക്സ് ഡിസ്ട്രിക്ട്, മധ്യമ മേഖലയി ലെ സലാം പാർക്ക്, വാദി ഹനീഫ, വാദി നമർ എന്നീ കേന്ദ്രങ്ങളിലാണ് ഇവയുടെ പ്രദർശനം.

ഈ വർഷത്തെ പതിപ്പിനോടൊപ്പം ദറഇയയിലെ ജാക്സ് പരിസരത്ത് ‘സർഗാത്മകത നമ്മെ പ്രബുദ്ധമാക്കുന്നു, ഭാവി നമ്മെ ഒരുമിച്ച് കൊണ്ടുവരുന്നു’ ശീർഷകത്തിലാണ് പ്രദർശന മേളയുള്ളത്. ലോകമെമ്പാടുമുള്ള 32 കലാകാരന്മാരുടെ പങ്കാളിത്തത്തോടെ 2024 മാർച്ച് രണ്ടുവരെ പ്രദർശനം തുടരും.’നൂർ റിയാദ്’ ആഘോഷം റിയാദിനെ ഒരു ഓപൺ ആർട്ട് ഗാലറിയാക്കി മാറ്റാനുള്ള നിലവിലുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതാണെന്ന് റിയാദ് ആർട്ട് പ്രോഗ്രാം എക്സിക്യൂട്ടിവ്ഡയറക്ടർ എൻജി. ഖാലിദ് അൽ ഹസാനി പറഞ്ഞു. ഇത് സന്ദർശകർക്ക് കലാപരമായ അ നുഭവങ്ങളും സാമൂഹിക പങ്കാളിത്ത പ്രോ ഗ്രാമിനുള്ളിലെ വിവിധ പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിന്റെ തല സ്ഥാനത്തെ ജീവിതനിലവാരം മെച്ചപ്പെടു ത്തുന്നതിനും ഈ ആഘോഷം സംഭാവന ചെയ്യുന്നു.’റിയാദ് ആർട്ട്’ പരിപാടിയുടെ ലക്ഷ്യങ്ങളും പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും രാജ്യത്തിൻ്റെ സാംസ്‌കാരിക സമ്പദ്വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും അതിന്റെ വിവിധ പദ്ധതികളുടെ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള കലാപരവും സാം സ്കാരികവുമായ കൈമാറ്റത്തിനുള്ള വേദി യായും നൂർ അൽറിയാദ് പ്രവർത്തിക്കുന്നു.റിയാദ് നഗരത്തിലെ സ്ഥലങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് ആഘോഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതിലൂടെ സന്ദർശകർക്ക് എളുപ്പത്തിൽ തങ്ങൾക്കിഷ്ടമുള്ള സ്ഥല ങ്ങളിൽ എത്താൻ സഹായമാകുന്നു.അഞ്ചു കേന്ദ്രങ്ങളിൽ വലിയ തോതിലുള്ള ലൈറ്റ് ആർട്ട് ഇൻസ്‌റ്റലേഷനുകൾ ഒരുക്കി യിട്ടുണ്ട്. കൂടാതെ നിരവധി കെട്ടിടങ്ങളിൽ പ്രകാശ പ്രതിഫലനങ്ങൾ, ‘ഡ്രോൺ’ ഡി സ്പ്ലേകൾ, ഇന്ററാക്‌ടിവ് കലാസൃഷ്ട‌ികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തി ലെ ഏറ്റവും മികച്ച ഒരു ടീമിൻ്റെ മേൽനോട്ട ത്തിലാണ് നൂർ അൽറിയാദ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കലാമേ ളകളിൽ പങ്കാളിത്തമുള്ളവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ആർട്ട് പ്രോഗ്രാമുകളിൽ ഒന്നാണ് നൂർ റിയാദ്.2019 മാർച്ചിൽ കിരീടാവകാശിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്‌ടർ ബോർ
ഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ സൽമാൻ രാ ജാവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ആധികാരികതയും സമകാലികതയും സമ ന്വയിപ്പിക്കുന്ന ഓപൺ ആർട്ട് ഗാലറിയായി റിയാദ് നഗരത്തെ മാറ്റുക ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചത്. അതോടൊപ്പം റിയാദ് നഗരത്തി ലെ താമസക്കാർക്കും സന്ദർശകർക്കും കല കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസ രങ്ങളുണ്ടാക്കുക എന്ന ‘വിഷൻ 2030’ പരി പാടികൾക്ക് അനുസൃതവുമാണ്.

Comments are closed.