ജിസാൻ- സൗദി അറേബ്യയിലെ ജിസാനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. ദർബിലാണ് സംഭവം. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം ഹൗസിൽ അബ്ദുൽ മജീദാണ്(44) കൊല്ലപ്പട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളിൽ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെതിട്ടുണ്ട്.സെപ്റ്റംബർ ഒമ്പതിനാണ് അബ്ദുൽ മജീദ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ദർബിൽ ശീഷ കടയിലാണ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയെ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.
Comments are closed.