സൗ​ദി​യി​ൽ കു​ര​ങ്ങു​ശ​ല്യം ത​ട​യാ​ൻ ദേ​ശീ​യ വ​ന്യ​ജീ​വി കേ​ന്ദ്രം

യാം​ബു: സൗ​ദി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ഹൈ​വേ വ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ബാ​ബൂ​ൺ കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം കാ​ര​ണം അ​വ​യെ നി​രീ​ക്ഷി​ക്കാ​നും വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​നും ന​ട​പ​ടി​ക​ളു​മാ​യി ദേ​ശീ​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം. മ​ക്ക, മ​ദീ​ന, അ​ൽ​ബാ​ഹ, അ​സീ​ർ, ജീ​സാ​ൻ, ന​ജ്‌​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ആ​രാ​ഞ്ഞ്​ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്​​ന​മാ​ണ്​ കു​ര​ങ്ങു​ശ​ല്യ​മെ​ന്നും അ​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ദേ​ശീ​യ വ​ന്യ ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ലി കു​ർ​ബാ​ൻ പ​റ​ഞ്ഞു. പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് കേ​ന്ദ്രം മ​റ്റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബാ​ബൂ​ണു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ രോ​ഗം പ​ട​രു​ന്ന​തും മ​റ്റ് മൃ​ഗ​ങ്ങ​ൾ​ക്ക് അ​പ​ക​ടം വ​രു​ന്ന​തും പ​രി​സ്ഥി​തി​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന​തും റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 41,000ല​ധി​കം ബാബൂണുകളുള്ള 500 ലധി കം ഹോട്ട്സ്പോട്ടുകൾ കണ്ടെത്താൻ കേ ന്ദ്രം ഡ്രോണുകളും ഭൂമിശാസ്ത്ര വിവര സം വിധാനങ്ങളും ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി. 2023 മേയിൽ ആരംഭിച്ച് 2026 ഡിസംബർ വരെ നീളുന്ന രണ്ടാംഘട്ട നിരീ ക്ഷണ പഠനത്തിൽ പ്രധാന നഗരങ്ങൾ, ഗ്രാമ ങ്ങൾ, കാർഷിക മേഖലകൾ, പൊതുപാതക ൾ എന്നിവിടങ്ങളിൽ ബാബൂണുകളുടെ സാ ന്നിധ്യം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇതുവരെ ഏകദേശം 30,000 ബാബൂണുക ളുള്ള 400 ലധികം ഹോട്ട്സ്പോട്ടുകൾ ക ണ്ടെത്താൻ 159 നിരീക്ഷണ കാമറകൾ ഉൾ പ്പെടയുള്ള സംവിധാനങ്ങളാണ് ഉപയോഗ പ്പെടുത്തിയത്. 2030ൽ അവസാനിക്കുന്ന പ ദ്ധതിയുടെ മൂന്നാംഘട്ടത്തോടെ കുരങ്ങുക ളുടെ പ്രശ്നത്തിന് ദീർഘകാലവും സുസ്ഥിര വുമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. ബാ ബൂണുകളുടെ ആവാസ വ്യവസ്ഥയെ താറു മാറാക്കുന്ന തെറ്റായ ചില നടപടികളാണ് അ വ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്.

കുരങ്ങുകളുടെ ആവാസവ്യവസ്ഥക്ക് പ്രകൃ തിദത്തമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് അധികൃതർ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. വഴിയാത്രക്കാർ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതും കുമിഞ്ഞുകൂടുന്ന ഭ ക്ഷണ അവശിഷ്‌ടങ്ങൾ മാലിന്യകൊട്ടയിൽ നിന്നും മറ്റും അവക്ക് ലഭിക്കുന്നതുമാണ് ഇ വയുടെ എണ്ണം മനുഷ്യവാസ കേന്ദ്രങ്ങളിൽ ക്രമാതീതമായി കൂടാൻ കാരണമായതെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാ ൽ കുരങ്ങുകൾക്ക് തെരുവിൽ നിന്ന് ഭക്ഷ ണം നൽകുന്നത് പൂർണമായും ഒഴിവാക്കേ ണ്ടതാണ്. വനാന്തരങ്ങളിൽ അവരുടെ ആ വാസവ്യവസ്ഥയും ഭക്ഷണ ലഭ്യതയും പ്രകൃ തിയൊരുക്കിയിട്ടുണ്ടെന്നും അവയെ കാടുക ളിലേക്ക് തന്നെ തിരിച്ചെത്തിക്കേണ്ടത് അനിവാര്യമാണ്.

Comments are closed.