മക്ക : വിശുദ്ധ ഹറമിൽ തീർഥാടകർ അടക്കമുള്ളവരുടെ സേവനത്തിന് റെഡ് ക്രസന്റിനു കീഴിൽ പതിനഞ്ചു ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡെഫിബ്രിലേറ്ററുകൾ. കഴിഞ്ഞ വർഷം 19 പേർക്ക് ഇവ പ്രയോജനപ്പെട്ടു. അഞ്ചു ഉപകരണങ്ങൾ പ്രധാന കവാടങ്ങളിലും അഞ്ചെണ്ണം മതാഫിലും അഞ്ചെണ്ണം മൂന്നാമത് സൗദി വികസന ഭാഗത്തുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൃദയ സ്പന്ദനം നിലക്കൽ, കുറയൽ പോലെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നവരുടെ ജീവൻ രക്ഷിക്കാനുപയോഗിക്കുന്ന മെഡിക്കൽ സജ്ജീകരണങ്ങളുടെ പ്രധാന ഭാഗമാണ് ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡെഫിബ്രിലേറ്ററുകൾ. ഹൃദയത്തിന്റെ സാധാരണ സ്പന്ദന രീതി പുനഃസ്ഥാപിക്കാൻ ശ്രമിച്ച് ഹൃദയത്തിന് വ്യവസ്ഥാപിതമായി വൈദ്യുതി പ്രവാഹം നൽകുകയാണ് ഈ ഉപകരണങ്ങൾ ചെയ്യുന്നത്.
Comments are closed.