റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആഘോഷമായി സൂപ്പർ ഫ്രൈഡേ ഡീൽ. ഈ മാസം 22ന് ആരംഭിച്ച പ്രമോഷൻ തിങ്കളാഴ്ച വരെ തുടരും. രാജ്യത്തെ മുഴുവൻ ലുലു ഔട്ട് ലെറ്റുകളിലും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് ഡീലുകളാണ് ഈ മേളയിൽ ലഭിക്കുന്നത്. റിയാദിലെ യർമൂഖിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ പ്രശസ്ത സൗദി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അബ്ദുല്ല അൽ സബെ സൂപ്പർ ഫ്രൈഡേ ഡീൽ മേള ഉദ്ഘാടനം ചെയ്തു. 60 ലക്ഷത്തിലധികം ഫോളോവർമാരുള്ള അദ്ദേഹം ഉപഭോക്താക്കളുമായി മേളയിലുടനീളം സംവദിക്കും.ഇലക്ട്രോണിക്സ്, ലാപ്ടോപ്പുകൾ, ഗെയിമുകൾ, ടേബിളുകൾ, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ, ഗ്രോസറി, ഫ്രഷ് ഫുഡ് ഉൽപ്പന്നങ്ങൾ എന്നിങ്ങനെ എല്ലാ സാധനങ്ങൾക്കും വിലക്കിഴിവ്, ബിഗ് ബാംഗ് പ്രത്യേക നിരക്കിളവുകൾ, മണിക്കൂർ ഇടവേളകളിൽ മാറിമറിയുന്ന ഓഫറുകൾ, മിന്നൽ വിൽപന മേള തുടങ്ങിയവും പ്രമോഷൻ മേളയുടെ ഭാഗമാണ്. സൂപ്പർ സെയിൽ കാലയളവിൽ, ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറി, ഇലക്ട്രോണിക് ഉപകരണങ്ങളുടെ സൗജന്യ ഇൻസ്റ്റലേഷൻ, സ്റ്റോറിലും ഓൺലൈനിലും ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് വിപുലീകൃത വാറൻറി എന്നിവയും മേളയുടെ ഭാഗമായി പ്രതീക്ഷിക്കാം.കുട്ടികളുടെ ഉപകരണങ്ങളിലും പാക്കേജുകളിലും പ്രത്യേക ഡീലാണുള്ളത്. സ്മാർട്ട് ടിവികൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള മധുര ഇടപാടുകളുമുണ്ട്. ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും 70 ശതമാനം വരെ വിലക്കുറവുണ്ട് ഈ മേളയിൽ. എല്ലാ ലുലു സ്റ്റോറുകളിലും ലുലു ഓൺലൈൻ ഷോപ്പിങ് പോർട്ടലായ www.luluhypermarket.com, ene ആപ്പ് എന്നിവയിലും ഓഫറുകൾ ലഭ്യമാണ്.
Comments are closed.