കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തുന്ന വിദേശികളുടെ ചെലവ് സ്പോൺസറിൽനിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് ഈടാക്കുക. ഗതാഗത നിയമലംഘനത്തിനു നാടുകടത്തിയ ഏതാനും പേരുടെ പിഴയും വിമാന ടിക്കറ്റ് തുകയും നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയതായും മന്ത്രാലയം സൂചിപ്പിച്ചു.
Comments are closed.