കുവൈത്ത് സിറ്റി: ദേശീയ ദിന അവധി ദിവസങ്ങളിൽ അത്യാഹിത വിഭാഗത്തില്‍ 29,000 പേര്‍ക്ക് ചികിത്സ നല്‍കിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. രാജ്യത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 79,412 രോഗികളാണ് എത്തിയത്.
ഹവല്ലി ഗവര്‍ണ്ണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ 11,322 രോഗികളും, ഫർവാനിയയില്‍ 14,455 രോഗികളും, മുബാറക് അൽ-കബീറില്‍ 10,824 രോഗികളും എത്തി. ജഹ്റയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ 14,737 പേരും, അഹമ്മദി ജില്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ 28,985 പേർക്കും ആരോഗ്യ പരിചരണം നൽകിയതായി അധികൃതര്‍ പറഞ്ഞു.
Comments are closed.