കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ഊർജിതപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത് വൈദ്യുതി മന്ത്രാലയം. നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മന്ത്രാലയത്തിലെ സ്വദേശിവത്കരണ നിരക്ക് 97.5 ശതമാനമായതായി അധികൃതര്‍ അറിയിച്ചു.
വൈദ്യുതി മന്ത്രാലയത്തില്‍ 33,465 സ്വദേശി ജീവനക്കാരും 862 പ്രവാസി ജീവനക്കാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സിവിൽ സർവിസ് കമീഷനുമായി ഏകോപിപ്പിച്ച് അടുത്ത ഘട്ടത്തിൽ തദ്ദേശീയരായ ജീവനക്കാരുടെ എണ്ണം നൂറ് ശതമാനമാക്കും. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെ ദേശസാത്കരണ പദ്ധതിയുമായാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്.
അതിനിടെ സ്വദേശികളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തത് ദേശവത്കരണ തോത് കുറയാൻ കാരണമാകുന്നുണ്ട്.
Comments are closed.