റിയാദ്: പാകിസ്താനും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുമുള്ള കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾക്കനുസൃതമായി സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്ലാമാബാദും ടെഹ്റാനും സംഘർഷം കുറക്കാനും ഇരുരാജ്യങ്ങളുടെയും അംബാസഡർമാരെ അവരുടെ ചുമതലകൾ നിർവഹിക്കാൻ തിരിച്ചയക്കാനും സമ്മതിച്ചത്. അതിർത്തിയിൽ സജീവമായ വിഘടനവാദി ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും ബോംബാക്രമണം നടത്തിയതിന് പിന്നാലെയാണിത്.
Comments are closed.