റിയാദ്: തിങ്കളാഴ്ച്ച റിയാദിൽ ആരംഭിച്ച ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷണ പാനീയ പ്രദർശനമേളയായ ‘ഹൊറീക-23’ ബുധനാഴ്ച സമാപിക്കും. ലബനാൻ, ജോർ ഡൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യയി ൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക ആതിഥേയ പ്രദർ ശന മേളയാണ് ഹൊറീക. ലോകത്തിന്റെ വി വിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉൽപന്ന ങ്ങളുടെ നിർമാണ കമ്പനികൾ, വിതരണക്കാ ർ, ആതിഥേയ ഉൽപന്നങ്ങളുടെ കമ്പനികൾ, വിഖ്യാത പാചക വിദഗ്ധർ, ഭക്ഷണ നിർമാ ണത്തിനായുള്ള ടെക്നോളജി കമ്പനികൾ, ഈ രംഗത്തെ നിക്ഷേപകർ തുടങ്ങി ഭക്ഷ്യ വിപണിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകു പ്പുകളുടെ സമ്മേളന നഗരിയായിരിക്കും സൗദി ഹൊറീക്ക. ജി.സി.സി രാജ്യങ്ങളിൽ ബേക്കറി ഉൽപന്ന മെഷിനറികളുടെ നിർമാണ രംഗത്ത് മുൻനിരയിലുള്ള മലയാളി സംരംഭകരായ അൽ ഹസ്മി ഇൻറർനാഷനൽ ഉൾപ്പ ടെയുള്ള ഇന്ത്യൻ കമ്പനികളും മേളയിൽ പ ങ്കെടുക്കുന്നുണ്ട്.സെലിബ്രിറ്റി ഷെഫുകളുടെ തത്സമയ പാച ക സെഷനുകളിൽ പങ്കെടുക്കാനും അവരു ടെ രുചികരമായ പാചകത്തിൻ്റെ സ്വാദറിയാ നും വിവിധയിനം ലൈവ് മത്സരങ്ങളിൽ പ ങ്കെടുക്കാനും നൂറുകണക്കിന് സന്ദർശകർ മേളയിലെത്തും. തലസ്ഥാന നഗരിയിലെ കി ങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റിയാ ദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിൽ നടക്കുന്ന മേള യിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയാ ണ് പ്രദർശനസമയം. പങ്കെടുക്കാൻ താൽപര്യമുള്ളവർhttps://saudihoreca.com/m വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഉദ് ഘാടന ദിവസം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും എംബസി സെക്കൻഡ് സെക്രട്ടറി പ്രവീൺ കുമാറും മേ ള സന്ദർശിച്ചു. മേളയിൽ പങ്കെടുക്കുന്ന വിവിധ ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകൾ ഇരുവരും സന്ദർശിച്ചു.
Comments are closed.