ജിദ്ദ – ജിദ്ദ ഇസ്ലാമിക് പോർട്ടിനെയും ഇന്ത്യയുടെ പശ്ചിമ തീരത്തെയും അമേരിക്കയുടെ കിഴക്കൻ തീരത്തെയും ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ കണ്ടെയ്‌നർ കപ്പലായ ഓഷ്യൻ നെറ്റ്വർക്ക് എക്സ്പ്രസ് (വൺ) പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിക്കുന്നതായി സൗദി പോർട്ട്സ് അതോറിറ്റി അറിയിച്ചു.
ഇന്ത്യയിലെ മുന്ദ്ര, സൂറത്തിലെ ഹസീറ, മുംബൈയിലെ ഞാവഷേവ (ജവഹർലാൽ നെഹ്രു), പാക്കിസ്ഥാനിലെ മുഹമ്മദ് ബിൻ ഖാസിം, ഈജിപ്തിലെ ദമിയാത്ത, സ്പെയിനിലെ ഗ്രീൻ ഐലന്റ് ഫോർട്ട്, അമേരിക്കയിലെ ന്യൂയോർക്ക്, സാവന്ന, നോർഫോൾക്, ചാർലെസ്റ്റൻ, ജാക്സൺവിൽ എന്നീ പതിനൊന്ന് തുറമുഖങ്ങളെയും ജിദ്ദ തുറമുഖത്തെയും ബന്ധിപ്പിച്ചാണ് വിൻ എന്ന് നാമകരണം ചെയ്ത പുതിയ ഷിപ്പിംഗ് സർവീസിന് ഓഷ്യൻ നെറ്റ്വർക്ക് എക്സ്പ്രസ് (വൺ) തുടക്കം കുറിക്കുന്നത്. 2024 മെയ് മാസം മുതൽ ഓഷ്യൻ നെറ്റ്വർക്ക് എക്സ്പ്രസ് ഒമ്പതു കപ്പലുകൾ ഉപയോഗിച്ച് പ്രതിവാര റെഗുലർ സർവീസുകൾ ആരംഭിക്കും.
Comments are closed.