ഇസെസ്​കോ’ 44ാമത് യോഗം​​ ജിദ്ദയിൽ

ജി​ദ്ദ: ഇ​സ്​​ലാ​മി​ക്​ വേ​ൾ​ഡ് എ​ജു​ക്കേ​ഷ​ന​ൽ, സ​യ​ൻ​റി​ഫി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഇ​സെ​സ്കോ) എ​ക്​​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലി​​ന്റെ 44ാമ​ത് യോ​ഗ​ത്തി​ന്​ ജി​ദ്ദ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. 54 രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഈ ​മാ​സം 16 മു​ത​ൽ 18 വ​രെ​യാ​ണ്​​ യോ​ഗം. പ്രാ​ദേ​ശി​ക​മാ​യും അ​ന്ത​ർ​ദേ​ശീ​യ​മാ​യും വി​ദ്യാ​ഭ്യാ​സ, സാം​സ്​​കാ​രി​ക, ശാ​സ്ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കും ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​യി​ൽ നി​ന്നാ​ണ് എ​ക്​​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലി​​ന്റെ യോ​ഗ​ത്തി​ന്​ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

മൂ​ന്ന്​ ദി​വ​സം നീ​ളു​ന്ന ​യോ​ഗ​ത്തി​ൽ സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും ച​ർ​ച്ച​ചെ​യ്യും. വി​ദ്യാ​ഭ്യാ​സം, ശാ​സ്ത്ര​ഗ​വേ​ഷ​ണം, സാ​ങ്കേ​തി​ക​വി​ദ്യ, മാ​ന​വി​ക​ത, സാ​മൂ​ഹി​ക​ശാ​സ്ത്രം, സാം​സ്​​കാ​രി​ക ആ​ശ​യ​വി​നി​മ​യം എ​ന്നീ മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച വി​ക​സി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ട്​ ഒ.​​ഐ.​സി​ക്ക്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ്​ ഇ​സെ​സ്​​കോ.

എ​ല്ലാ ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലും എ​ല്ലാ മേ​ഖ​ല​ക​ളി​ലും സു​സ്ഥി​ര വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഒ.​​ഐ.​സി​യു​ടെ പൊ​തു​സം​രം​ഭ​മാ​ണി​ത്. 1982ൽ ​സ്ഥാ​പി​ത​മാ​യ ഇ​സെ​സ്​​കോ​യു​ടെ മു​ഖ്യ​ആ​സ്ഥാ​നം മൊ​റോ​ക്കോ ത​ല​സ്ഥാ​ന​മാ​യ റ​ബാ​ത്തി​ലാ​ണ്​.

Comments are closed.