ജിദ്ദ ബാങ്ക് ഹാക്കർമാരുടെ ചതിയിൽപ്പെട്ട മലയാളി യുവാവ് ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപ്പെടലിൽ ജയിൽ മോചിതനായി നാട്ടിലേക്ക്. ഏകേദശം അഞ്ച് വർഷത്തോളമായി ബാങ്ക് ഇടപാടുകളിൽ ക്രമക്കേട് സംഭവിച്ചതിനാൽ സൗദിയിലെ ജുബൈൽ, അൽ ബാഹ എന്നിവിടങ്ങളിലായി കേസുകളിൽപ്പെട്ട തിരുവനന്തപുരം സ്വദേശി ജിഷ്ണുവാണ് നാട്ടിലേക്ക് തിരിച്ചത്.
2018ലാണ് സംഭവത്തിന്റെ തുടക്കം. രണ്ട് വർഷത്തിന് ശേഷം ജിഷ്ണു നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോഴാണ് മറ്റാരോ തന്റെ ബാങ്ക് അക്കൗണ്ട് വഴി പല ക്യാഷ് ട്രാൻസ്ഫറുകളും നടത്തിയിട്ടുണ്ട് എന്ന് അറിയുന്നത്. സാധാരണ ഹോട്ടൽ ജീവനക്കാരനായിരുന്ന ജിഷ്ണുവിന്റെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ പണമിടപാടുകൾ ശ്രദ്ധയിൽ പെട്ട സൗദി നിയമ കാര്യ വകുപ്പ് അധികൃതർ ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുബൈലിലും അൽ ബാഹായിലുമായിരുന്നു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നത്.
ജുബൈലിലെ കേസ് അവിടത്തെ മലയാളി സാമൂഹിക പ്രവർത്തകൻ നാസ് വക്കം ഇടപെട്ടുകൊണ്ട് 2022 ആയപ്പോഴേയ്ക്കും ജിഷ്ണുവിന് നീതി ലഭിച്ചു. അതിനു ശേഷം രണ്ടാമത്തെ കേസിനു വേണ്ടി അൽ ബാഹയിലേക്ക് കൊണ്ട് വരികയും കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ സൈദ് അലി അരീക്കര സഹായം നൽകുകയും ഏകദേശം ഒന്നര വർഷത്തിന് ശേഷം ജിഷ്ണു കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. സാമൂഹിക പ്രവർത്തകനായ യൂസുഫ് അലി അൽ ഫൈസൽ അൽ ബാഹ കെഎംസിസി കമ്മിറ്റി പ്രതിനിധികൾ എല്ലവരും ഈ വിഷയത്തിൽ സൈദ് അലി അരീക്കരയോടപ്പം ജിഷ്ണു വിനെ സഹായിക്കുവാൻ വേണ്ടി ഒപ്പം ഉണ്ടായിരുന്നു.
Comments are closed.