അൽ അരീഷിൽനിന്ന് റഫ അതിർത്തിയിലൂ ടെ ട്രക്ക് മാർഗമാണ് സഹായവസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്. മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായ ങ്ങൾ കൂടുതലെത്തിക്കാനും സൗദിയുടെ നേതൃത്വത്തിൽ തീവ്രമായ ശ്രമം തുടരുന്നതി നിടെയാണ് പല ഘട്ടങ്ങളിലായി ദുരിതാശ്വാ സ സഹായങ്ങൾ വിമാനം വഴിയും കപ്പൽ വഴിയും എത്തിക്കുന്നത്. സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മു ഹമ്മദ് ബിൻ സൽമാൻ്റെ നിർദേശമനുസരിച്ച് ഗസ്സയിലെ ആളുകളെ സഹായിക്കാനുള്ള ധനസമാഹരണ കാമ്പയിൻ ഊർജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗസ്സയിലെ ദുരിതപർവം തരണം ചെയ്യുന്ന ഫല സ്തീനികൾക്ക് സൗദിയുടെ ദുരിതാശ്വാസ വിമാനങ്ങൾ അയക്കുന്നത്.ഇസ്രായേലിന്റെറെ അതിരൂക്ഷ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ജനതയെ സ ഹായിക്കാൻ കിങ് സൽമാൻ ഹ്യൂമാനിറ്റേറി യൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് കീഴിൽ (കെ.എസ് റിലീഫ്) ആരംഭിച്ച കാമ്പയിന് വലിയ പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. സ്വദേശികളും വിദേശികളുമായ രാജ്യ നിവാസികളിൽനിന്ന് 9,99,664 പേരാണ് ഇ തുവരെ സംഭാവന നൽകിയത്. ലഭിച്ച തുക 5,39,901,294 സൗദി റിയാൽ കവിഞ്ഞതായി അധികൃതർ അറിയിച്ചു.മാനുഷിക സഹായദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ സൗദി ഭരണകൂടം ബൃഹത്തായ പദ്ധതികളാണ് ഇതിനകം നടപ്പാക്കിവരു ന്നത്. ഗസ്സയിലെ പുനരധിവാസത്തിന് ലോ കത്തെ സുമനസ്സുകളായ ആളുകളുടെ നിർ ലോഭമായ സാമ്പത്തിക സഹായം കൂടിയേ മതിയാവൂ. ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ https://sahem.ksrelief.org ()പോർട്ടൽ, അൽ റാജ്ഹി ബാങ്കിന്റെ SA5580000504608018899998 അക്കൗണ്ട് നമ്പർ എന്നീ മാർഗങ്ങളിൽ വഴി സംഭാവന അയക്കാം.
Comments are closed.