കാലാവധി തീർന്ന ഉൽപന്നങ്ങൾ വിൽപനയ്ക്കു വച്ച ഉടമയ്ക്കും തൊഴിലാളിക്കും 5000 റിയാൽ പിഴ

നജ്റാൻ: കാലാവധി തീർന്ന ഉൽപന്നങ്ങൾ വിൽപനയ്ക്കു വെച്ച നജ്റാനിലെ ബഖാല ഉടമയ്ക്കും തൊഴിലാളിക്കും 5000 റിയാൽ പിഴ ചുമത്തി നജ്റാൻ അപ്പീൽ കോടതി വിധി. ശിക്ഷാവിധി പ്രതികളുടെ ചിലവിൽ രാജ്യത്തെ രണ്ടു പത്രങ്ങളിൽ പ്രസിദ്ദീകരിക്കണമെന്നും അപ്പീൽ കോടതി വിധിയിലുണ്ട്.

ആരോഗ്യത്തിനു ഹാനികരമാകുന്ന ഉൽപന്നങ്ങൾ സൂക്ഷിച്ചതിന് സ്ഥാപനയുടമയ്ക്കും വിൽക്കാൻ ശ്രമിച്ചതിന് തൊഴിലാളിക്കും 5000 റിയാൽ പിഴയിടുകയായിരുന്നു. പ്രതികൾക്കെതിരെ പിഴ ചുമത്തുകയും സ്‌ഥാപനം അടച്ചു പൂട്ടണമെന്നുമുള്ള കീഴ്ക്‌കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ കേസിൽ ഭാഗികമായി അനുകൂലമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. പിഴ ചുമത്തിയത് ശരിവെച്ച മേൽ കോടതി സ്‌ഥാപനം അടച്ചു പൂട്ടണമെന്ന കീഴ്ക്‌കോടതി വിധി നിരസിക്കുകയായിരുന്നു.

Comments are closed.