ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ടിക്കറ്റ് നേടുന്നവർക്ക് സൗദിയിലേക്ക് ഇ-വിസ

ജിദ്ദ :ഈ മാസം 12 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ടിക്കറ്റുകൾ നേടുന്നവർക്ക് സൗദിയിൽ എളുപ്പത്തിൽ പ്രവേശിക്കാൻ ഇ-വിസ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. സ്പോർട്‌സ്, വിദേശ മന്ത്രാലയങ്ങൾ സഹകരിച്ചാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ടിക്കറ്റുകൾ നേടുന്നവർക്ക് ഇ-വിസ അനുവദിക്കുന്നത്.ബ്രിട്ടനിൽ നിന്നുള്ള മാഞ്ചസ്റ്റർ സിറ്റി, ബ്രസീലിൽ നിന്നുള്ള ഫഌമിനസി, സൗദിയിൽ നിന്നുള്ള അൽഇത്തിഹാദ്, ഈജിപ്തിൽ നിന്നുള്ള
അൽഅഹ്ലി, ന്യൂസിലാന്റിൽ നിന്നുള്ള ഓക്ലാന്റ്
സിറ്റി, മെക്സിക്കോയിൽ നിന്നുള്ള ക്ലബ്ബ് ലിയോൺ,ജപ്പാനിൽ നിന്നുള്ള ഉറാവ റെഡ് ഡയമണ്ട്സ് എന്നീ ക്ലബ്ബുകൾ തമ്മിലുള്ള മത്സരങ്ങൾ ആവേശകരമായ അന്തരീക്ഷത്തിൽ വീക്ഷിക്കാൻ ലോകത്തെങ്ങും നിന്നുള്ള ഫുട്ബോൾ പ്രേമികൾക്ക് ഇ-ടിക്കറ്റ്അ വസരമൊരുക്കും. ഇതിനു പുറമെ നേരത്തെ തന്നെ ഇ-വിസയും ഓൺ അറൈവൽ വിസയും അനുവദിക്കുന്ന രാജ്യക്കാർക്കും എളുപ്പത്തിൽ സൗദിയിൽ എത്തി ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ സാധിക്കും.സൗദിയിൽ ആദ്യമായാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുന്നത്. ജിദ്ദയിലെ രണ്ടു സ്റ്റേഡിയങ്ങളിലായാണ് മുഴുവൻ മത്സരങ്ങളും നടക്കുക. ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ടിക്കറ്റുകൾ നേടിയവർക്ക് വിദേശ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസാ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

Comments are closed.