നാളെ നാട്ടിൽ പോകാനിരുന്ന മലയാളി മരിച്ചു ; മൃതദേഹം റിയാദിൽ ഖബറടക്കും

റിയാദ്: വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കെ റിയാദിൽ നിര്യാതനായ പാലക്കാട് എടത്തറ സ്വദേശി സലീം കാപ്പിലിന്റെ മൃതദേഹം റിയാദിൽ ഖബറടക്കും. നടപടികൾ പൂർത്തിയാക്കി വരുന്നതായി സമൂഹിക പ്രവർത്തകൻ നിഅ് മത്തുല്ല അറിയിച്ചു.

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടത്തറ അഞ്ചാം മൈൽ സ്വദേശിയായ സലീം കാപ്പിൽ (48) ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയിലെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മരണം. തനിമ കലാസാംസ്കാരിക വേദി പ്രവർത്തകനായിരുന്നു.ഭാര്യ: സീനത്ത്. മക്കൾ: ആദിൽ അസ് ലം, അമീറ,ആലിയ, മുഫീദ, മുനീറ.

Comments are closed.