റിയാദ് സന്ദർശക വീസയിലെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71)ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. ദേഹാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് മാസം മുമ്പാണ് റിയാദിൽ മകന്റെയടുത്ത് കുടുംബസമേതം എത്തിയത്.ഭാര്യ: കുഞ്ഞിമ്മ. മക്കൾ: നിഷാദ്, റംസീന. മൃതദേഹം റിയാദിൽ കബറടക്കുന്നതിനുള്ള നടപടികളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ഹനീഫ മുതുവല്ലൂർ, മജീദ് മണ്ണാർമല ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
Comments are closed.