ആറംഗ മോഷണ സംഘം അറസ്‌റ്റിൽ; 12.88 ലക്ഷം റിയാൽ പിടിച്ചെടുത്തു

ദോഹ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മോഷണം നടത്തിയ ആറംഗ സംഘം അറസ്റ്റിൽ. പ്രതികളിൽ നിന്ന് 12,88,000 റിയാലും 3 ലക്ഷം വിലമതിക്കുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.

പ്രതികളുടെ താമസ സ്‌ഥലത്ത് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളും പണവും കണ്ടെടുത്തത്. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. കൂടുതൽ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Comments are closed.