ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാ വിന്റെ പേരിൽ ആദ്യമായി സംഘടിപ്പിക്കുന്ന ‘തിരുഗേഹങ്ങളുടെ സേവകൻ ഒട്ടക ഉത്സവം’ ഫെബ്രുവരിയിൽ റിയാദിൽ അരങ്ങേറു മെന്ന് സൗദി കാമൽ സ്പോർട്‌സ് ഫെഡറേ ഷൻ പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജ ൻസി റിപ്പോർട്ട് ചെയ്തു. ഏഴ് കോടി സൗദി റിയാൽ മൂല്യമുള്ള സമ്മാനങ്ങൾ ലോകമെ മ്പാടുമുള്ള ഒട്ടക ഉടമകളെ ആകർഷിക്കും. റിയാദിൽ നടക്കുന്ന ഒട്ടക ഉത്സവത്തിന് സൗദി ഭരണകൂടത്തിൻ്റെ പൂർണ പിന്തുണയു ണ്ടാവുമെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ഉറപ്പ് നൽകി.ഒട്ടക ഉത്സവം അനുവദിച്ചതിനും അതിന്റെ പ്രാധാന്യം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയതിനും ഭരണകൂടത്തിന് സൗദി കാമൽ സ്പോർട്സ് ചെയർമാൻ ഫഹദ് ബിൻ ജലവി പ്രത്യേകം നന്ദി അറിയിച്ചു. സൗദി അറേബ്യ വർഷംതോറും രാജ്യസ്ഥാപകൻ കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവം നടത്തുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ വർണപ്പകിട്ടാർന്ന പരിപാടിയാണ്. അതിനൊപ്പമാണ് ‘തിരുഗേഹങ്ങളുടെ സേവകൻ’ എന്ന പേരിൽ മറ്റൊരു ഒട്ടക ഉത്സവം കൂടി സംഘടിപ്പിക്കുന്നത്. ‘മരൂഭൂമിയിലെ കപ്പൽ’ എന്ന് അറിയപ്പെടുന്ന ഒട്ടകം സൗദി അറേ ബ്യയുടെ പൈതൃക മൃഗം കൂടിയാണ്. അത് സൗദി പൗരന്മാരുടെ ജീവനാഡിയായി വർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.