കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​ഭം​ഗി വി​കൃ​ത​മാ​ക്കി​യാ​ൽ വ​ൻ പി​ഴ, നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ

റി​യാ​ദ്: രാ​ജ്യ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​ഭം​ഗി വി​കൃ​ത​മാ​ക്കി​യാ​ൽ പി​ഴ ചു​മ​ത്തു​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. കെ​ട്ടി​ട​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച ഭാ​ഗ​ങ്ങ​ൾ​ക്കും ച​ട്ടം​ല​ഘി​ച്ചു​ള്ള രൂ​പ​മാ​റ്റ​ത്തി​നു​മു​ള്ള പി​ഴ​ശി​ക്ഷ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​യ​ത്. താ​മ​സ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഭം​ഗി​കെ​ടു​ത്തു​ന്ന എ​ന്തും നി​യ​മ​ലം​ഘ​ന​മാ​യി പ​രി​ഗ​ണി​ക്കും. ബി​ൽ​ഡി​ങ്​ കം​പ്ല​യ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മ​ത്തി​​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണി​​ത്. സൗ​ദി മു​നി​സി​പ്പ​ൽ ഗ്രാ​മ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച ബി​ൽ​ഡി​ങ്​ കം​പ്ല​യ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​തോ​ടെ നി​ർ​ബ​ന്ധ​മാ​യി.

സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച സാ​വ​കാ​ശം ഞാ​യ​റാ​ഴ്​​ച​യോ​ടെ​ അ​വ​സാ​നി​ച്ചി​രു​ന്നു. കെ​ട്ടി​ട​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ച​ട്ടം​ല​ഘി​ച്ചു​ള്ള രൂ​പ​മാ​റ്റ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ്. ന​ഗ​ര​ങ്ങ​ളി​ലെ ഭൂ​പ്ര​കൃ​തി​യും ജീ​വി​ത​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ക, ന​ഗ​ര​ത്തി​​ന്‍റെ രൂ​പ​ഭം​ഗി​യും നാ​ഗ​രി​ക​ത​യും നി​ല​നി​ർ​ത്തു​ക, ആ​രോ​ഗ്യ​ക​ര​വും ശു​ചി​ത്വ​വു​മു​ള്ള സു​സ്ഥി​ര ന​ഗ​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റംബ​റി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​യ​മ​മാ​ണ്​ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച 19 നി​യ​മ ലം​ഘ​ന​ങ്ങ​ളി​ല്‍ നി​ന്നും കെ​ട്ടി​ട​ങ്ങ​ള്‍ മു​ക്ത​മാ​യി​രി​ക്ക​ണം. പ്ര​ധാ​ന റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി കാ​ണു​ന്ന വി​ധ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളി​ല്‍ എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​തി​രി​ക്കു​ക, പാ​ർ​ക്കി​ങ്​ ഉ​പ​യോ​ഗ​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ല്‍ തു​ട​ങ്ങി​യ​വ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഉ​ൾ​പ്പെ​ടും.

Comments are closed.